റഫേല്‍ ഇടപാട് ബോഫോഴ്‌സിന്റെ പിതാവെന്ന് ശിവസേന എം.പി

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ പ്രതിരോധത്തിലായ ബിജെപിയെ കടന്നാക്രമിച്ച് ശിവസേനാ എംപി. അഴിമതിയുടെ കാര്യത്തില്‍ ബോഫോഴ്‌സിന്റെ പിതാവാണ് റഫേലെന്നാണ്്് ശിവസേന എം.പി സഞ്ജയ് റാവത്ത് ആരോപിച്ചത്.ശിവസേനാ മുഖപത്രമായ സാമ്‌നയിലാണ് പ്രതികരണം. രാജ്യത്ത് രാഹുല്‍ ഗാന്ധിയുടെ പ്രധാന്യം വര്‍ധിച്ചുവരികയാണ്. മറ്റു പാര്‍ട്ടികളെല്ലാം മൗനം പാലിക്കുമ്പോള്‍ രാഹുല്‍ മാത്രമാണ് രാജ്യത്തെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


ബോഫോഴ്‌സില്‍ സോണിയാ ഗാന്ധിയുടെ ആശ്രിതര്‍ക്ക് 65 കോടി ലഭിച്ചെന്ന് കുറ്റപ്പെടുത്തിയവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്. എന്നാല്‍ റഫേലില്‍ 700 കോടിയുടെ ആരോപണമാണ് അവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. യുപിഎ സര്‍ക്കാര്‍ 527 കോടിക്ക് തീരുമാനിച്ച ഇടപാട് എന്‍ഡിഎ സര്‍ക്കാര്‍ 1570 കോടിയാക്കി. ഇതിലൂടെ 1000കോടി ഇടനിലക്കാരന്റെ പോക്കറ്റിലെത്തിയെന്നാണ്
മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top