Flash News

ഖുര്‍ആനും ബൈബിളും ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമല്ല: കേന്ദ്രമന്ത്രി

.



ന്യൂഡല്‍ഹി: ഖുര്‍ആനും ബൈബിളും ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമല്ലെന്ന് കേന്ദ്ര കള്‍ച്ചര്‍ ആന്റ് ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശര്‍മ. സ്‌കൂളുകളില്‍ രാമായണം,മഹാഭാരതം,ഗീതയും സ്‌കൂളില്‍ നിര്‍ബന്ധമാക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ചാനല്‍ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ബൈബിളും ഖുര്‍ആനും താന്‍ ആദരിക്കുന്നുണ്ട്. പക്ഷെ ഗീതയും രാമായണവും പോലെ ഇവരണ്ടും ഇന്ത്യയുടെ ആത്മാവില്‍ തൊട്ടുള്ളതല്ല.അതുകൊണ്ട് തന്നെ രാമായണവും ഗീതയും സ്‌കൂള്‍ കരിക്കുലത്തില്‍ നിര്‍ബന്ധമാക്കണം. ഇതിനായി എച്ച്ആര്‍ഡി മന്ത്രി സ്മൃതി ഇറാനിക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദേഹം വ്യക്തമാക്കി.
എസ്.ബി
Next Story

RELATED STORIES

Share it