ജനവിരുദ്ധ ഭരണം; മോദിയെ ഇടിച്ചും ചവിട്ടിയും പ്രതിഷേധംകൊച്ചി: പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ്, ജിഎസ്ടി, നോട്ടുനിരോധനം, തൊഴിലില്ലായ്മ, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങി കേന്ദ്ര ഭരണത്തിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ മോദിയെ ഇടിച്ചും ചവിട്ടിയും പ്രതിഷേധിച്ച് മലയാളികള്‍.സിപിഐ വിദ്യാര്‍ഥി-യുവജന സംഘടനകളായ എഐഎസ്എഫ്, എഐവൈഎഫ് സംയുക്തമായാണ് എറണാകുളത്ത് പഞ്ച് മോഡി ചലഞ്ച് സംഘടിപ്പിച്ചത്.
സമരം തുടങ്ങിയതോടെ വഴിയില്‍ പോകുന്നവരെല്ലാം മോദിയെ ചവിട്ടിയും തൊഴിച്ചും അരിശം തീര്‍ത്തു. പ്രതിഷേധത്തിന് വ്യത്യസ്ഥ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും സമരക്കാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനോടാണ് പ്രതിഷേധിക്കേണ്ടതെങ്കില്‍ മോദിയുടെ പ്രതീകാത്മക രൂപത്തില്‍ രണ്ട് ഇടിയാണ് കൊടുക്കേണ്ടത്. ബോക്‌സിങ് ഗ്ലൗസ് ഇട്ട് പഞ്ച് ചെയ്യാം. ജിഎസ്ടിയോട് പ്രതിഷേധിക്കാന്‍ മൂന്ന് ഇടിയും നോട്ട് നിരോധനത്തിന് മൂന്ന് ഇടിക്കൊപ്പം ഒരു ചവിട്ടും തൊഴിലില്ലായ്മയ്ക്ക് അഞ്ചു ചവിട്ടും ആള്‍ക്കൂട്ട കൊലയ്ക്ക് എട്ട് ഇടിയും രണ്ട് ചവിട്ടുമാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്. മോദിയെ ചവിട്ടാനുള്ള അവസരം ലഭിച്ചതോടെ മറൈന്‍െ്രെഡവില്‍ കാഴിചക്കാരായി നിന്ന പലരും സമരത്തില്‍ പങ്കെടുത്തു. കേരളമാകെ പഞ്ച് മോഡി ചലഞ്ച് നടത്താനൊരുങ്ങുകയാണ് എഐഎസ്എഫ്. ബോക്‌സിങ് പരിശീലനത്തിനുള്ള പഞ്ചിങ് ബാഗിന് മോദിയുടെ രൂപം നല്‍കി എറണാകുളം മറൈന്‍ െ്രെഡവില്‍ സ്ഥാപിച്ചായിരുന്നു സമരം.

RELATED STORIES

Share it
Top