Pravasi

യുഎംഎഐ ഖത്തര്‍ 20ാം വാര്‍ഷികവും ഇന്റര്‍ ക്ലബ്ബ് ചാംപ്യന്‍ഷിപ്പും

ഇത്തവണ യുഎംഎഐ ഖത്തറില്‍ നിന്ന് ബ്ലാക്ക്‌ബെല്‍റ്റ് നേടിയ 17 വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഹയര്‍ ഡിഗ്രിയെടുത്ത 14 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.

യുഎംഎഐ ഖത്തര്‍ 20ാം വാര്‍ഷികവും ഇന്റര്‍ ക്ലബ്ബ് ചാംപ്യന്‍ഷിപ്പും
X

ദോഹ: യുനൈറ്റഡ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷനല്‍(യുഎംഎഐ) ഖത്തര്‍ ഘടകത്തിന്റെ 20ാം വാര്‍ഷികവും ഇന്റര്‍ ക്ലബ്ബ് ചാംപ്യന്‍ഷിപ്പും വ്യാഴം, വെള്ളി ദിവസങ്ങളിലായി അല്‍അറബി ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും. കരാത്തെ, കുങ്ഫു, വുഷു ഇനങ്ങളിലാണ് യുഎംഎഐ ഖത്തറിന്റെ വിവിധ ബ്രാഞ്ചുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഇന്റര്‍ക്ലബ്ബ് ചാംപ്യന്‍ഷിപ്പ് നടക്കുക. വ്യാഴാഴ്ച്ച വൈകീട്ട് 7ന് ആരംഭിക്കുന്ന ഇന്റര്‍ക്ലബ്ബ് മല്‍സരങ്ങള്‍ വെള്ളിയാഴ്ചയും തുടരും. കരാത്തെയില്‍ കത്ത കുമിത്തെ, കുങ്ഫു, വുഷുവില്‍ സാന്‍ഷു തവലു മല്‍സരങ്ങളുമാണ് നടക്കുക. വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിവരെ മല്‍സരങ്ങള്‍ തുടരും.

യുഎംഎഐ ഖത്തര്‍ 20ാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ വൈകീട്ട് 6ന് ആരംഭിക്കും. ഇത്തവണ യുഎംഎഐ ഖത്തറില്‍ നിന്ന് ബ്ലാക്ക്‌ബെല്‍റ്റ് നേടിയ 17 വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഹയര്‍ ഡിഗ്രിയെടുത്ത 14 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. കരാത്തെ, കുങ്ഫു, കളരി ഡെമോണ്‍സ്‌ട്രേഷനും പരിപാടിയുടെ ഭാഗമായി നടക്കും. ഖത്തറിലെ ആദ്യ പ്രഫഷനല്‍ ബോക്‌സര്‍ ശെയ്ഖ് ഫഹദ് ഖാലിദ് ജാസിം ആല്‍ഥാനി വിശിഷ്ടാതിഥിയായി സംബന്ധിക്കും. ഫാലിഹ് മുഹമ്മദ് അല്‍ ഹാജിരി, ഖത്തര്‍ കരാത്തെ ഫെഡറേഷന്‍ ഭാരവാഹികള്‍, വേള്‍ഡ് കരാത്തെ ഫെഡറേഷന്‍ റഫറിമാര്‍, ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖര്‍, സംഗീത സംവിധായകനും ഗായകനുമായ നാദിര്‍ അബ്ദുസ്സലാം, യുഎംഎഐ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സിഫു സിപി, ആരിഫ് പാലാഴി, യുഎംഎഐ ടെക്‌നിക്കല്‍ ഡയറക്ടര്‍ നൗഷാദ് കെ മണ്ണോളി, ഏഷ്യന്‍, യൂറോപ്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും നടക്കും.



Next Story

RELATED STORIES

Share it