- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ട് യുഎഇ
താമസക്കാര്‍, സന്ദര്‍ശകര്‍, യുഎഇ പൗരന്‍മാര്‍ തുടങ്ങി രാജ്യത്ത് താമസിക്കുന്ന എല്ലാവരും ആരോഗ്യ സുരക്ഷാ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ദുബൈ: ജനങ്ങള്‍ അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെ താമസയിടങ്ങളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്കായി മാത്രമേ വീടിന് വെളിയിലേക്ക് ഇറങ്ങാവൂ എന്നും യുഎഇ സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
താമസക്കാര്‍, സന്ദര്‍ശകര്‍, യുഎഇ പൗരന്‍മാര്‍ തുടങ്ങി രാജ്യത്ത് താമസിക്കുന്ന എല്ലാവരും ആരോഗ്യ സുരക്ഷാ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മുന്‍കരുതല്‍ നടപടികളില്‍ ഉറച്ചുനില്‍ക്കണം. സമൂഹിക സമ്മേളനങ്ങള്‍, തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവ ഒഴിവാക്കുകയും വേണം. സൗഹൃദ സന്ദര്‍ശനങ്ങളും പരിമിതപ്പെടുത്തണം. സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രാലയവും അതോറിറ്റിയും ഓര്‍മ്മിപ്പിച്ചു.
ജനങ്ങള്‍ പരമാവധി സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കണം. എന്നാല്‍ ഒരു വാഹനത്തില്‍ മൂന്നിലേറെ ആളുകള്‍ ഇരിക്കരുത്. അത്യാഹിതങ്ങള്‍ക്ക് ഒഴികെ ആശുപത്രികളോ മെഡിക്കല്‍ ക്ലിനിക്കുകളോ സന്ദര്‍ശിക്കരുത്. ഫേസ് മാസ്‌ക്കുകള്‍ ഉപയോഗിക്കണം. അടിയന്തരാവശ്യങ്ങള്‍ക്കോ ജോലിക്കോ അല്ലാതെ വീട്ടില്‍നിന്നും പുറത്തേക്ക് പോകരുത്. ടാക്‌സി ഉള്‍പ്പെടെ എല്ലാ പൊതുഗതാഗതങ്ങളും ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കും. നിയമലംഘകര്‍ക്ക് ജയില്‍ശിക്ഷയും പിഴയും ഉള്‍പ്പെടെ കടുത്ത നിയമനടപടികളായിരിക്കും നേരിടേണ്ടിവരിക.
RELATED STORIES
ഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും...
14 Dec 2024 12:28 PM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു; ആറ് പേജ്...
14 Dec 2024 11:40 AM GMTഅമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTസംഭലില്‍ എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMTഅധ്യാപകനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു(വീഡിയോ)
14 Dec 2024 11:09 AM GMT