സൗദി അറേബ്യയിൽ ഇന്ന് 43 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രണ്ട് കൊവിഡ് മരണം
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
BY ABH23 Oct 2021 6:23 PM GMT

X
ABH23 Oct 2021 6:23 PM GMT
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം കൂടി റിപോർട്ട് ചെയ്‍തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 43 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ചികിൽസയിലുള്ളവരിൽ 38 പേർ സുഖം പ്രാപിച്ചു.
ഇതുവരെ രാജ്യത്ത് റിപോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,205 ആയി. ഇവരില്‍ 5,37,246 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. ആകെ 8776 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് ജീവന്‍ നഷ്ടമായത്.
സൗദിയിൽ ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 74 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിൽസയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
Next Story
RELATED STORIES
നാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTകഞ്ചാവ് കടത്തും വില്‍പ്പനയും; രണ്ടുപേര്‍ അറസ്റ്റില്‍
25 Jun 2022 4:16 PM GMTഇവര്‍ പുണ്യ ഭൂമിയിലെ മാലാഖമാര്‍
25 Jun 2022 4:12 PM GMTമഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്‍ത്ത സംഭവം: മാളയില്‍...
25 Jun 2022 3:07 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMT