സൗദിയില്‍ ധനകാര്യ മന്ത്രാലയം 120 ബില്യണ്‍ റിയാലിന്റെ പാക്കേജ് പ്രഖ്യാപിച്ചു
വിദേശികളുടെ ലെവിയുടെ ഫീസ് നിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ അടക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്

ജിദ്ദ: കൊവിഡ് ബാധയെത്തുടര്‍ന്ന് സൗദിയില്‍ ധനകാര്യ മന്ത്രാലയം 120 ബില്യണ്‍ റിയാലിന്റെ പാക്കേജ് പ്രഖ്യാപിച്ചു. വിദേശികളുടെ ലെവിയുടെ ഫീസ് നിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ അടക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.
1. ഇന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഇഖാമയുടെ കാലാവധി അവസാനിച്ചവര്‍ക്ക് ലെവിയില്ലാതെ ഇഖാമയുടെ കാലാവധി നീട്ടി നല്‍കും. മൂന്ന് മാസത്തേക്കാണ് ഇഖാമ കാലാവധി നീട്ടി നല്‍കുക.
2. സൗദിയിലേക്കുള്ള സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കുകയോ സ്റ്റാമ്പ് ചെയ്യാന്‍ മൂന്നു മാസം കൂടി സാവകാശം നല്‍കുകയോ ചെയ്യും. ഇതിന് പ്രത്യേക ഫീസൊന്നും ഈടാക്കില്ല. പാസ്‌പോര്‍ട്ടില്‍ വര്‍ക്ക് വിസ സ്റ്റാന്പ് ചെയ്തവര്‍ക്കും ആനുകൂല്യം ലഭിക്കും.
3. റീ എന്‍ട്രി വിസ മൂന്നു മാസത്തേക്ക് നീട്ടിനല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. നിലവില്‍ റീ എന്‍ട്രിയില്‍ വിസ അടിച്ച് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
4.സക്കാത്ത്, മൂല്യവര്‍ധിത നികുതി, എക്‌സൈസ് ഡ്യൂട്ടി, വരുമാന നികുതി എന്നിവ അടക്കാന്‍ മൂന്നു മാസത്തെ സാവകാശം നല്‍കി. രാജ്യത്തേക്ക് ഇന്നു മുതല്‍ 30 ദിവസത്തേക്ക് ഇറക്കുമതിക്കുള്ള തീരുവ തല്‍ക്കാലത്തേക്ക് ഈടാക്കില്ല.
5. ബാങ്കുകളുടെയും ബലദിയയുടെയും ചാര്‍ജുകള്‍ അടക്കാന്‍ മൂന്നു മാസ സാവകാശം നല്‍കി. ഇതിന് നിബന്ധനകള്‍ പാലിക്കണം. സര്‍ക്കാറിലേക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കാനുള്ള വിവിധ ഫീസുകള്‍ അടക്കാന്‍ മൂന്ന് മാസത്തെ സാവകാശം നല്‍കി.
6. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 70 ബില്യന്‍ റിയാലിന്റെ സഹായ പാക്കേജ് പ്രഖ്യാപിച്ചു. ലോണുകള്‍ ഈ വര്‍ഷാവസാനം വരെ ഉദാരമാക്കാനും തീരുമാനിച്ചു.
RELATED STORIES
വൈദ്യുതിക്കമ്പി ഓട്ടോറിക്ഷക്ക് മുകളില്‍ പൊട്ടിവീണ് യാത്രക്കാരായ എട്ട്...
30 Jun 2022 5:26 AM GMTവീട്ടമ്മമാരും കന്യാസ്ത്രീകളുമടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല ...
30 Jun 2022 5:11 AM GMTമഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കും
30 Jun 2022 4:56 AM GMT110 രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു;ജാഗ്രതാ നിര്‍ദ്ദേശവുമായി...
30 Jun 2022 4:46 AM GMTഉദയ്പൂര്‍ കൊലപാതകം: പ്രതികളിലൊരാള്‍ക്ക് പാക് ബന്ധമാരോപിച്ച് ഡിജിപിയും...
30 Jun 2022 4:11 AM GMTവടക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത;യെല്ലോ അലര്‍ട്ട്
30 Jun 2022 4:09 AM GMT