Pravasi

ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം സൈക്കിൾ റാലി സംഘടിപ്പിക്കുന്നു

'ആസാദി കാ അമൃത് മോഹത്സവ്' എന്ന പേരിൽ ഇന്ത്യൻ എംബസിയും, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും വിവിധ പരിപാടികൾ സംഘടിപ്പിച്ച് വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഐപിഡബ്യൂഎഫ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം സൈക്കിൾ റാലി സംഘടിപ്പിക്കുന്നു
X

കബീർ കൊണ്ടോട്ടി

റിയാദ്: ഇന്ത്യ-സൗദി എഴുപത്തി അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം (ഐപിഡബ്യൂഎഫ്) സംഘടിപ്പിക്കുന്ന 'സൈക്ലോത്തോൺ' സൈക്കിൾ സവാരിയുടെ ലോഗോ പ്രകാശനം കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നിർവ്വഹിച്ചു. ഹജ്ജ് കോൺസുൽ വൈ സാബിർ, ഐപിഡബ്യൂഎഫ് പ്രസിഡന്റ് മുഹമ്മദ് അയ്യൂബ് ഹക്കീം എന്നിവരും പങ്കെടുത്തു.

'ആസാദി കാ അമൃത് മോഹത്സവ്' എന്ന പേരിൽ ഇന്ത്യൻ എംബസിയും, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും വിവിധ പരിപാടികൾ സംഘടിപ്പിച്ച് വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഐപിഡബ്യൂഎഫ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നത്. സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സൈക്കിൾ സവാരിയോടുള്ള താല്പര്യത്തെ പ്രോൽസാഹിപ്പിക്കുക, സൈക്കിൾ സവാരിയിലൂടെ ആരോഗ്യകരമായ ജീവിതരീതി സ്വീകരിക്കുക, മനസിനും ശരീരത്തിനും പൂർണ്ണ വ്യായാമം നൽകാൻ സഹായിക്കുക എന്നതാണ് ഇത്തരം പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഐ പി ഡബ്യൂ എഫ് പ്രസിഡന്റ് മുഹമ്മദ് അയ്യൂബ് ഹക്കീം പറഞ്ഞു.

ഈ മാസം 20ന് ഇന്ത്യൻ കോൺസുൽ ജനറൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://form.jotform.com/എന്ന ലിങ്കിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഐപിഡബ്യൂഎഫ് സൈക്കിൾ ക്ലബ് കോഡിനേറ്റർമാരായ ഫർഹാൻ ബോയ്‌റ (ട്രഷറർ) ലിയാഖത് കോട്ട, അബ്ദുറഹ്മാൻ എന്നിവർക്ക് പുറമെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അമീൻ, ഷൗക്കത്ത് അലി, ഫസൽ മുഹമ്മദ് എന്നിവരും ലോഗോ പ്രകാശന പരിപാടിയിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it