- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌പോര്‍ട്ടിങ് യുനൈറ്റഡ് കമ്മ്യൂണിറ്റി എക്സ്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ആതുര ശുശ്രൂഷ രംഗത്ത് നിന്നും ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അന്നമ്മ സാമുവലും, ജിദ്ദയിലെ തന്നെ മഹ്ജര്‍ കിംഗ് അബ്ദുല്‍അസീസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ജോമിനി ജോസഫുമാണ് അവാര്‍ഡിനര്‍ഹരായത്.
ജിദ്ദ: ലോകം മഹാമാരിയെ നേരിടുന്ന സമയത്തു ജീവ കാരുണ്യ, ആതുര ശുശ്രൂഷ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചവര്‍ക്കു മുന്‍ഗണന നല്‍കികൊണ്ട് ജിദ്ദ സ്‌പോര്‍ട്ടിങ് യുനൈറ്റഡ് രണ്ടാം കമ്മ്യൂണിറ്റി എക്ക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ആതുര ശുശ്രൂഷ രംഗത്ത് നിന്നും ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അന്നമ്മ സാമുവലും, ജിദ്ദയിലെ തന്നെ മഹ്ജര്‍ കിംഗ് അബ്ദുല്‍അസീസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ജോമിനി ജോസഫുമാണ് അവാര്‍ഡിനര്‍ഹരായത്.
ജീവകാരുണ്യ മേഖലയില്‍ യുഎഇയില്‍ നിന്നുള്ള ജീവകാര്യണ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയും, മക്കയിലെ മുജീബ് പൂക്കോട്ടൂരുമാണ് ഈ വര്‍ഷം അവാര്‍ഡിനര്‍ഹരായത്.
സാഹിത്യ പത്രപ്രവര്‍ത്തന മേഖലയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഗ്രന്ധകാരനുമായ മുസാഫിര്‍ എളംകുളത്തെ തിരഞ്ഞെടുത്തു. സാമൂഹ്യ പ്രതിബദ്ധതക്കും സേവനത്തിനുമായി മികച്ച പ്രവര്‍ത്തനത്തിന് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ പ്രത്യേക അവാര്‍ഡിന് കേരളത്തില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം അര്‍ഹരായി.
ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ചെയര്‍മാന്‍ ഇസ്മായില്‍ കൊളക്കാടന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
വിവിധ മേഖലകളില്‍ മികച്ച സാമൂഹിക സേവനങ്ങള്‍ നടത്തുന്ന ആളുകളെ ആദരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മുതലാണ് സ്‌പോര്‍ട്ടിങ് യുണൈറ്റഡ് കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡുകള്‍ ഏര്‍പെടുത്തിയതെന്ന് സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ചെയര്‍മാന്‍ പറഞ്ഞു. പ്രവാസ ലോകത്തു വ്യത്യസ്ത മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന നിരവധി ആളുകള്‍ ശ്രദ്ധിക്കാതെ പോകുന്നുവെന്നും അവര്‍ക്ക് അര്‍ഹമായ ആദരവ് സമൂഹത്തില്‍ ലഭിക്കണമെന്ന് കാഴ്ചപ്പാടില്‍ നിന്നാണ് ഇത്തരമൊരു ആശയവുമായി സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ തുടക്കം കുറിച്ചതെന്നും ഇസ്മാഈല്‍ കൊളക്കാടന്‍ പറഞ്ഞു.
കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ജിദ്ദയില്‍ സര്‍ക്കാര്‍ സ്ഥാപനമായ കിംഗ് ഫഹദ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന സ്റ്റാഫ് നഴ്‌സാണ് അന്നമ്മ സാമുവല്‍, തിരുവനന്തപുരം സ്വദേശിനിയായ അന്നമ്മ സാമുവല്‍ നിലവില്‍ ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലാണ് സേവനമനുഷ്ഠിക്കുന്നത്.
ജിദ്ദയിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയായ കിംഗ് അബ്ദുല്‍ അസിസ് ആശുപത്രിയില്‍ കഴിഞ പതിനാറു വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ജോമിനി ജോസഫ് കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ സ്വദേശിനിയാണ്. കിംഗ് അബ്ദുല്‍അസീസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ജോമിനി സേവനമനുഷ്ഠിക്കുന്നത്.
നിലവില്‍ കിങ് ഫഹദ് ആശുപത്രിയും, കിംഗ് അബ്ദുല്‍അസീസ് ആശുപത്രിയും കൊവിഡ് ആശുപതികളായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഇരുപേരും കൊവിഡ് രോഗികളെ പരിചരിക്കുന്ന വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
യുഎഇലുടനീളം സാമൂഹ്യ പ്രവര്‍ത്തനവുമായി ഓടി നടക്കുന്ന അഷ്‌റഫ് താമരശേരി കോഴിക്കോട് ജില്ലയിലെ താമരശേരി സ്വദേശിയാണ്. യുഎഇയില്‍ മരണപ്പെടുന്ന പ്രവാസികളെ സ്വാദേശത്തെക്ക് എത്തിക്കുന്നതിന് വേണ്ടി വിശ്രമമില്ലാതെ ഈ കൊവിഡ് കാലത്തും നിരന്തരം എമിറേറ്റീസിലുടനീളം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അഷ്‌റഫ് താമരശേരിയുടെ സേവനം ഇന്ത്യക്കാര്‍ക്ക് മാത്രമല്ല മറ്റു വിദേശ നാടുകളിലെ പൗരന്മാര്‍ക്കും വലിയ ആശ്വാസമാണ്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടില്‍ കൂടുതലായി മക്കയിലെ ജീവ കാരുണ്യ മേഖലയില്‍ നിറ സാന്നിധ്യമായ മുജീബ് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ സ്വദേശിയാണ്. മക്കയിലും പരിസര പ്രദേശങ്ങളിലും മരണമടയുന്ന വിദേശികളുടെ അന്ത്യ കര്‍മങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ സേവനം ഈ കൊവിഡ് കാലത്തു പ്രത്യകം ശ്രദ്ദിക്കപ്പെട്ടിരുന്നു.
മലബാര്‍ മേഖലയുടെ വികസനത്തിനും ഉന്നമനത്തിനായി ഇതിനകം ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തിയ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം നിരവധി വിഷയങ്ങളില്‍ സമൂഹ്യ പ്രതിബദ്ധയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, ജിദ്ദ കോഴിക്കോട് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനായി എംഡിഫ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജിദ്ദ പ്രവാസി സമൂഹത്തിനും വലിയ ആശ്വാസമായിരുന്നുവെന്നത് കൂടി കണക്കിലെടുത്താണ് കെ. എം . ബഷീര്‍ നേതൃത്വം നല്‍കുന്ന എംഡിഎഫിനു പ്രത്യേക അവാര്‍ഡിന് പരിഗണിച്ചെതെന്നും ഇസ്മായില്‍ കൊളക്കാടന്‍ ചൂണ്ടികാട്ടി.
കൊവിഡ് മൂലമുള്ള നിയന്ത്രങ്ങളില്‍ മാറ്റം വന്നതിന് ശേഷം ഉചിതമായ സമയത്തു ജിദ്ദയില്‍ വെച്ച് നടത്തുന്ന പൊതു പരിപാടിയില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു . വിവിധ മേഖലകളില്‍ നിന്നുള്ള മൂന്നംഗ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ ഇസ്മായില്‍ കൊളക്കാടന്‍, ഷൊഹൈബ് ടി പി, ഷിയാസ് വി പി, റഷീദ് മാളിയേക്കല്‍, അഷ്‌റഫ് വി വി, മുസ്തഫ ചാലില്‍, ഷബീര്‍ അലി, ജലീല്‍ കളത്തിങ്കല്‍, നജീബ് തിരുരങ്ങാടി, നാസര്‍ ഫറോക് തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
പത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMTവി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTജഡ്ജിമാര്‍ ദൈവത്തില്‍ നിന്നും നിര്‍ദേശം സ്വീകരിച്ച് വിധിക്കരുത്: മഹുവ...
14 Dec 2024 6:09 AM GMT