Pravasi

ഷൈഖ് നാസര്‍ അല്‍ നാസര്‍ അലി അല്‍ സബാഹിനെ ഫര്‍വാനിയ ഗവര്‍ണറായി നിയമിച്ചു

ഷൈഖ് നാസര്‍ അല്‍ നാസര്‍ അലി അല്‍ സബാഹിനെ ഫര്‍വാനിയ ഗവര്‍ണറായി നിയമിച്ചു
X

കുവൈത്ത് സിറ്റി : പുതിയ ഫര്‍വാനിയ ഗവര്‍ണ്ണറായി ഷൈഖ് നാസര്‍ അല്‍ നാസര്‍ അലി അല്‍ സബാഹിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗമാണു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞ സെപ്തംബര്‍ ഷൈഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ സബാഹ് രാജിവെച്ച ഒഴിവിലേക്കാണു നിയമനം.

മലയാളികള്‍ അടക്കം ഏറ്റവും അധികം ഇന്ത്യക്കാര്‍ താമസിക്കുന്ന ജിലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ , ഖൈത്താന്‍ മുതലായ പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഗവര്‍ണ്ണറേറ്റാണു ഫര്‍വ്വാനിയ. കുവൈത്ത് അന്താരാഷ്ട്ര അശ്വ മേളയുടെ സംഘാടന സമിതിയുടെ തലവനായിരുന്നു ഷൈഖ് നാസര്‍ അല്‍ നാസര്‍ അല്‍ അലി അല്‍ സബാഹ്.


Next Story

RELATED STORIES

Share it