Pravasi

വിമാനത്താവള നവീകരണം സ്ഥലത്ത്​ മണ്ണിടിച്ചിൽ; മൂന്ന്​ തൊഴിലാളികളെ കാണാതായി

വിമാനത്താവളത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസ്​ അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിച്ചു‌.

വിമാനത്താവള നവീകരണം സ്ഥലത്ത്​ മണ്ണിടിച്ചിൽ; മൂന്ന്​ തൊഴിലാളികളെ കാണാതായി
X

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തി​ന്റെ രണ്ടാം ടെർമിനൽ നിർമാണ സ്ഥലത്ത്​ മണ്ണിടിച്ചിൽ. മൂന്ന്​ തൊഴിലാളികളെ കാണാതായി. നേപ്പാൾ സ്വദേശികളായ മൂന്നു തൊഴിലാളികളാണ് മണ്ണിനടിയിൽ പെട്ടത്. അഗ്​നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്​.

വിമാനത്താവളത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസ്​ അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിച്ചു‌. ആഴത്തിലെടുത്ത കുഴിയിലേക്ക്​ മണ്ണിടിയുകയും തൊഴിലാളികൾ​ അകത്ത്​ പെടുകയുമായിരുന്നു. ബുധനാഴ്​ച വൈകുന്നേരമാണ് അപകടം. ഒരാളെ പരിക്കുകളോടെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it