Pravasi

സൗദി അറേബ്യയിൽ പുതിതായി 135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇതുവരെ രാജ്യത്ത് റിപോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,48,624 ഉം രോഗമുക്തരുടെ എണ്ണം 7,30,355 ഉം ആയി.

സൗദി അറേബ്യയിൽ പുതിതായി 135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

റിയാദ്: സൗദി അറേബ്യയിൽ പുതിതായി 135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിൽസയിലായിരുന്ന 317 പേര്‍ രോഗമുക്തരായതെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം കൂടി രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു.

രാജ്യത്ത് ഇതുവരെ രാജ്യത്ത് റിപോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,48,624 ഉം രോഗമുക്തരുടെ എണ്ണം 7,30,355 ഉം ആയി. രാജ്യത്തെ ഇതുവരെയുള്ള ആകെ കൊവിഡ് മരണങ്ങള്‍ 9,017 ആണ്. നിലവിൽ 9,252 പേർ രോഗം ബാധിച്ച് ചികിൽസയിലുണ്ട്. ഇവരിൽ 313 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിൽസ നല്‍കി വരികയാണ്.

സൗദി അറേബ്യയിൽ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.55 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 40, ജിദ്ദ - 21, മദീന - 9, മക്ക - 8, ദമ്മാം - 6, ഹുഫൂഫ് - 6, ത്വാഇഫ് - 5, അബഹ - 5.

Next Story

RELATED STORIES

Share it