- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാജ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഒമാന്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

മസ്‌കത്ത്: യഥാര്‍ഥ ഉല്‍പ്പന്നങ്ങളും വ്യാജ ഉല്‍പ്പന്നങ്ങളും വേര്‍തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന വിശദമായ പൊതുമാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഒമാന്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറത്തിറക്കി. ഉപഭോക്തൃ അവബോധം വര്‍ധിപ്പിക്കുകയും വാണിജ്യ വ്യാജ തട്ടിപ്പുകള്‍ ചെറുക്കുകയും ചെയ്യുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന സൂചകങ്ങള്‍ അതോറിറ്റി വിശദീകരിച്ചു. യഥാര്‍ഥ ഉല്‍പ്പന്നങ്ങളില്‍ വ്യാപാരമുദ്രയും ലോഗോയും ഉയര്‍ന്ന കൃത്യതയോടെയാണ് അച്ചടിച്ചിരിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ വ്യാജ ഉല്‍പ്പന്നങ്ങളില്‍ ഫോണ്ടുകളുടെ അകലം, അക്ഷര രൂപകല്‍പ്പന എന്നിവയില്‍ ചെറിയ വ്യത്യാസങ്ങള്‍ സാധാരണയായി കാണപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കി.
വസ്തുക്കളുടെ ഗുണനിലവാരം യഥാര്‍ഥത തിരിച്ചറിയാനുള്ള പ്രധാന ഘടകമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് തുകല്‍ ഉല്‍പ്പന്നങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും ഘടനയും സുഗന്ധവും ആധികാരികത വ്യക്തമാക്കുന്ന നിര്‍ണ്ണായക സൂചനകളിലൊന്നാണെന്ന് അറിയിച്ചു. പാക്കേജിങ്ങിന്റെ ഗുണനിലവാരവും നിര്‍ണായകമാണെന്ന് അതോറിറ്റി വ്യക്തമാക്കി. യഥാര്‍ഥ ഉല്‍പ്പന്നങ്ങളില്‍ വ്യക്തമായ പ്രിന്റിങ്, ഉയര്‍ന്ന നിലവാരമുള്ള പാക്കേജിങ് സാമഗ്രികള്‍, കൃത്യമായ വിവരങ്ങള്‍ എന്നിവ കാണപ്പെടും.
അതേസമയം, വ്യാജ ഉല്‍പ്പന്നങ്ങളില്‍ അക്ഷരത്തെറ്റുകള്‍, മങ്ങിയ നിറങ്ങള്‍, നിലവാരം കുറഞ്ഞ പാക്കേജിങ് എന്നിവ സാധാരണമായിരിക്കുമെന്നും വ്യക്തമാക്കി. കൂടാതെ, ഉല്‍പ്പന്നങ്ങളുടെ സീരിയല്‍ നമ്പര്‍ പരിശോധിച്ച് നിര്‍മാതാവിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ വിവരങ്ങളുമായി പൊരുത്തപ്പെടുത്തണമെന്നും ഉപഭോക്താക്കളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ഉല്‍പ്പന്നത്തിന്റെ യഥാര്‍ഥ നിര്‍മാണ ഉറവിടം ഉറപ്പാക്കുന്നതിനായി ഉല്‍ഭവ രാജ്യം പരിശോധിക്കാനും അതോറിറ്റി ശുപാര്‍ശ ചെയ്തു. വ്യാജ ഉല്‍പ്പന്നങ്ങളുടെ വ്യാപനം തടയുന്നതിന് ഉപഭോക്താക്കളുടെ ജാഗ്രതയും അവബോധവും നിര്‍ണ്ണായകമാണെന്ന് ഒമാന്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















