ഹൃദയാഘാതം മൂലം കോഴിക്കോട് നല്ലളം സ്വദേശി അബ്ദുല് ലത്തീഫ് സൗദിയില് മരിച്ചു
കഴിഞ്ഞ പതിമൂന്ന് കൊല്ലമായി ഇദ്ദേഹം റിയാദിലെ അല് ജവ്സ ഗോള്ഡന് ട്രേഡിങ് (ഹരിതം ഫുഡ്)കമ്പനിയില് സെയില്സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.

ഹഫര് അല് ബാത്തിന്: ഹൃദയാഘാതത്തെ തുടര്ന്ന് കോഴിക്കോട് അരീക്കാട് നല്ലളം സ്വദ്ദേശി ബുഷറ മന്സിലില് അബ്ദുല് ലത്തീഫ് (57)ഹഫര് അല് ബാത്തിനില് ഇന്ന് രാവിലെ മരണപ്പെട്ടു. ഇന്നലെ രാവിലെ ജോലിക്ക് പുറപ്പെടുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്ന്ന് അബ്ദുല് ലത്തീഫിനെ കൂടെ ജോലി ചെയ്യുന്ന പ്രഭോഷ് ലാല് ഹോസ്പിറ്റലില് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം ഡോ.നൂര് മുഹമ്മദ് ഖാന് ജനറല് ഹോസ്പിറ്റല് മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ പതിമൂന്ന് കൊല്ലമായി ഇദ്ദേഹം റിയാദിലെ അല് ജവ്സ ഗോള്ഡന് ട്രേഡിങ് (ഹരിതം ഫുഡ്)കമ്പനിയില് സെയില്സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.ഒമ്പത് മാസം മുമ്പാണ് അവസാനമായി നാട്ടില് പോയി വന്നത്. ഭാര്യ:വാഹിദ,മക്കള്:ഫാരിഷ,ഫാദിയ.
ഇന്ത്യന് സോഷ്യല് ഫോറം റിയാദ് വെല്ഫയര് കൊര്ഡിനേറ്റര് മുഹിനുദ്ദീന് മലപ്പുറത്തിന്റെ നേത്യത്വത്തില് ഹഫര് അല് ബാത്തിനിലെ വാളന്റിയര്മാരായ നൗഷാദ് കൊല്ലം, ഷിനുഖാന് പന്തളം തുടങ്ങിയവര് നിയമ സഹായങ്ങള്ക്കും,രേഖകള് തയ്യാറാക്കാനും രംഗത്തുണ്ട്.
RELATED STORIES
കെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMTപീഡനക്കേസില് പിസി ജോര്ജിന് ജാമ്യം
2 July 2022 3:52 PM GMT'പി സി ജോര്ജ് എന്ന അശ്ലീലത്തെ കേരളസമൂഹം ആട്ടിപുറത്താക്കണം'; ആയുധ...
2 July 2022 2:24 PM GMTവടക്കൻ ജില്ലകളിൽ കനത്ത മഴ; വയനാട്ടിൽ മണ്ണിടിച്ചിൽ
2 July 2022 1:59 PM GMTലൈഫ് മിഷൻ ഫണ്ടില്ല; ഇടുക്കിയിൽ ആദിവാസികളുടെ ആയിരത്തിലധികം വീടുകളുടെ...
2 July 2022 1:30 PM GMTപൊഴുതന കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ
2 July 2022 1:15 PM GMT