കൊവിഡ് വാക്‌സിന്‍: മൂന്നാം ഡോസിന്റെ ആവശ്യം വന്നിട്ടില്ലെന്ന് സൗദി
ആഗസ്ത് മുതല്‍ വാക്സിന്‍ കുത്തിവെപ്പെടുക്കാത്തവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടാവും.

റിയാദ്: കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് കുത്തിവെക്കേണ്ട സാഹചര്യം വന്നിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ രണ്ട് ഡോസുകള്‍ മതിയാകും.
ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ നിലവില്‍ രണ്ട് ഡോസ് വാക്‌സിനെടുക്കണം. ഒരു ഡോസ് കൊണ്ട് മതിയാകില്ല. ഇതുവരെയുള്ള പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത് മൂന്നാമത്തെ ഡോസ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ്. ഭാവിയില്‍ ആവശ്യമായിവന്നാല്‍ അപ്പോള്‍ ചിന്തിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ രണ്ടര കോടി ഡോസ് കവിഞ്ഞു.
പൊതുവിടങ്ങളില്‍ പലകാര്യങ്ങള്‍ക്കും വാക്‌സിനേഷന്‍ ഒരു നിബന്ധനയായി മാറ്റിയിരിക്കുകായണ്. ആഗസ്ത് മുതല്‍ വാക്സിന്‍ കുത്തിവെപ്പെടുക്കാത്തവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടാവും. പൊതുപരിപാടികളില്‍ പെങ്കടുക്കാനാവില്ല. പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനാവില്ല. കടകളിലും മറ്റ് മുഴുവന്‍ സ്ഥാപനങ്ങളിലും പ്രവേശിക്കാനാവില്ല. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ കുത്തിവെപ്പെടുത്തിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
RELATED STORIES
ആവിക്കല്ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTപി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം
6 July 2022 5:22 PM GMTഅന്ന് ആര് ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്; വിവാദപ്രസംഗത്തിന്റെ...
6 July 2022 5:03 PM GMTഭരണഘടനാ അധിക്ഷേപം: സജി ചെറിയാനെതിരേ കേസെടുക്കാന് കോടതി നിര്ദേശം
6 July 2022 3:59 PM GMTആര്എസ്എസ് വിരുദ്ധ മുദ്രാവാക്യം; പോപുലര് ഫ്രണ്ട് നേതാക്കളും...
6 July 2022 2:39 PM GMTത്രിപുരയില് ഖബറിടം കൈയേറി ശിവലിംഗം സ്ഥാപിച്ചു; നാട്ടുകാര് റോഡ്...
6 July 2022 2:23 PM GMT