കരുവാരക്കുണ്ട് സ്വദേശി ജിദ്ദയില്‍ ജുമുഅ നമസ്‌കാരത്തിനിടെ മരിച്ചു
X
BSR4 Oct 2019 12:42 PM GMT
ജിദ്ദ: കരുവാരകുണ്ട് പുല്‍വട്ട സ്വദേശി ചെമ്പന്‍ കുഴിയില്‍ മുഹമ്മദലി എന്ന ബാപ്പു(55) ജുമുഅ നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ജിദ്ദ ഷവര്‍മ സൂഖിന് പിറകിലുള്ള ജാംജൂം പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു. മുഹമ്മദലി 25 വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇപ്പോള്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി(മെഹ്ജര്‍)യിലേക്ക് മാറ്റി. സഹോദരന്‍മാരായ നൗഫല്‍, നാസര്‍, റിയാസ് എന്നിവര്‍ ജിദ്ദയിലുണ്ട്. ഭാര്യ: ബസ്രിയ. മക്കള്‍: ഫാസില്‍, ഫൈറൂസ. പിതാവ്: അലവിക്കുട്ടി ഹാജി. മാതാവ്: പാത്തുട്ടി.
Next Story