- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമ്മര്‍ ഷെഡ്യൂളില്‍ സര്‍വീസ് വ്യാപിപ്പിച്ച് കുവൈത്ത് എയര്‍വേയ്‌സ്; ജൂണ്‍ മുതല്‍ പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങള്‍

കുവൈത്ത് സിറ്റി: സമ്മര്‍ ഷെഡ്യൂളിന്റെ ഭാഗമായി പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്‌സ് തയ്യാറെടുക്കുന്നു. ജൂണ്‍ മുതല്‍ അലക്‌സാണ്ട്രിയ, സൂറിച്ച്, മൈക്കോണോസ്, മലാഗ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കുവൈത്ത് എയര്‍വേയ്‌സ് അറിയിച്ചു. കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റുകള്‍ക്കും 15 ശതമാനം വരെ ഇളവ് ഉള്‍പ്പെടുന്ന പ്രത്യേക ഓഫറും കമ്പനി പ്രഖ്യാപിച്ചു. ഈ ഓഫര്‍ കുവൈത്ത് എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, സെയില്‍സ് ഓഫീസുകള്‍, 171 കോള്‍ സെന്റര്‍ എന്നിവ വഴി ലഭ്യമാകും. ജൂണില്‍ അലക്‌സാണ്ട്രിയ, ഷാം എല്‍ ഷെയ്ഖ്, സലാല, സൂറിച്ച്, അന്റാലിയ, ട്രാബ്‌സണ്‍, സരജേവോ, വിയന്ന, ബോഡ്രം തുടങ്ങിയ നഗരങ്ങള്‍ പുതിയ സര്‍വീസ് ലക്ഷ്യസ്ഥാനങ്ങളിലുള്‍പ്പെടുമെന്ന് കുവൈത്ത് എയര്‍വേയ്‌സ് ആക്ടിംഗ് സിഇഒ അബ്ദുല്‍ വഹാബ് അല്‍ ഷാത്തി അറിയിച്ചു.
യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തി ഏറ്റവും പുതിയ വിനോദ സംവിധാനങ്ങളോടുകൂടിയ വിമാനങ്ങള്‍, വൈവിധ്യമാര്‍ന്ന മെനു, ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം, പരിചയസമ്പന്നരായ കാബിന്‍ ക്രൂ എന്നിവ കുവൈത്ത് എയര്‍വേയ്‌സ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്തില്‍ കയറുന്ന നിമിഷം മുതല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ യാത്രക്കാര്‍ക്ക് സുഖകരവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും അല്‍ ഷാത്തി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















