Pravasi

സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടല്‍: ഡാനിഷ് മുഹമ്മദ് നാട്ടിലേക്കു മടങ്ങി

മുഹമ്മദ് തന്നെ സഹായിച്ച ഫോറം പ്രവര്‍ത്തകര്‍ക്ക് പ്രത്യകം നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം നാട്ടിലേക്കു തിരിച്ചു

സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടല്‍: ഡാനിഷ് മുഹമ്മദ് നാട്ടിലേക്കു മടങ്ങി
X

ജിദ്ദ: സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലില്‍ ഡാനിഷ് മുഹമ്മദ് നാട്ടിലേക്കു മടങ്ങി. രണ്ടുമാസം മുമ്പാണ് എടവണ്ണ സ്വദേശിയായ ഡാനിഷ് മുഹമ്മദ് വീട്ടുഡ്രൈവര്‍ വിസയ്ക്ക് ജിദ്ദയിലെ ഹംദാനിയയില്‍ എത്തുന്നത്. എന്നാല്‍ ഡ്രൈവര്‍ ജോലിക്കു പുറത്തു ജോലിയും പുതിയ ബില്‍ഡിങ് ജോലികളും കൂടി എടുക്കേണ്ടി വന്നതോടെ ഡാിഷ് മുഹമ്മദിന് ജോലിയില്‍ തുടരാന്‍ കഴിയാത്ത അവസ്ഥ വരികയും കഫീലിനോട് എക്‌സിറ്റ് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കഫീല്‍ എക്‌സിറ്റ് ലഭിക്കുന്നതിനു വന്‍തുക ആവശ്യപ്പെട്ടു. ശേഷം ഡാനിഷ് മുഹമ്മദ് തന്റെ വിഷയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂരിനെ വിളിക്കുകയും ശേഷം മഞ്ചേരി മണ്ഡലം പ്രസിഡന്റ് മജീദ്, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് അബു ഹനീഫ, ഹസയ്‌നാര്‍ ചെര്‍പ്പുളശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ കഫീലുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ട തുക ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. ടിക്കറ്റെടുത്താല്‍ നാട്ടിലേക്കു പോവാം എന്ന വ്യവസ്ഥയില്‍ എക്‌സിറ്റ് ലഭിക്കുകയും ചെയ്തു. നാട്ടില്‍ അറിയപ്പെടുന്ന യുവജന സംഘടനയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡാനിഷ് തനിക്ക് നിസ്സഹായാവസ്ഥയില്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരാണ് സഹായിക്കാന്‍ ഉണ്ടായതെന്നു പ്രത്യേകം എടുത്തുപറഞ്ഞു. മുഹമ്മദ് തന്നെ സഹായിച്ച ഫോറം പ്രവര്‍ത്തകര്‍ക്ക് പ്രത്യകം നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം നാട്ടിലേക്കു തിരിച്ചു.




Next Story

RELATED STORIES

Share it