സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

X
APH19 Sep 2020 4:26 PM GMT
ബുറൈദ(സൗദി അറേബ്യ): നീണ്ടകാലത്തെ പ്രവാസി ജീവിതം അവനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പൊന്നാനി സ്വദേശി ഹംസ പള്ളിവളപ്പിലിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം, അല്‍ ഖസീം ഘടകം യാത്രയയപ്പ് നല്‍കി. ബുറൈദയിലെ ആദ്യകാല പ്രവാസിയായിരുന്ന ഇദ്ദേഹം സുദീര്‍ഘമായ നാല്‍പത് വര്‍ഷത്തോളം ബുറൈദയിലെ വാഹന മാറദില്‍ സേവനം അനുഷ്ടിച്ചു. പ്രവാസികള്‍ക്ക് എപ്പോഴും താങ്ങും തണലുമായിരുന്ന ഇദ്ദേഹം സ്വദേശികള്‍ക്കും സുപരിചിതനാണ്.
മാറദില്‍ വെച്ചു നടന്ന യാത്രഅയപ്പു ചടങ്ങില്‍ സോഷ്യല്‍ ഫോറം ബുറൈദ ബ്ലോക്ക് പ്രസിഡന്റ് അബ്ദുറഹ്മാന്‍ ഉപ്പള മെമെന്റോ നല്‍കി ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി മുനീര്‍ കൊല്ലം, ഫ്രറ്റേണിറ്റി ഫോറം ഏരിയ സെക്രട്ടറി അബ്ദുറസാഖ് പൊന്നാനി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Next Story