അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ രാജസ്ഥാന്‍ സ്വദേശി നാട്ടിലേക്ക് മടങ്ങി

ചികിത്സക്ക് ശേഷം എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കമ്പനിയുടെ സഹായത്തിലാണ് ജുബൈലിലേക് മാറ്റിയത്. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ഇടപെടുകയും ആവശ്യമായ വൈദ്യസഹായം ജുബൈലില്‍ തന്നെ ലഭ്യമാക്കുകയും ചെയ്തു.

അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ രാജസ്ഥാന്‍ സ്വദേശി നാട്ടിലേക്ക് മടങ്ങി

ജുബൈല്‍: അല്‍ഹസയിലെ സ്വകാര്യ ട്രേഡിങ്ങ് കമ്പനിയിലെ ജോലിക്കിടെ പരിക്കേറ്റ് കിടപ്പിലായിരുന്ന രാജസ്ഥാന്‍ സ്വദേശി മോയിജുദ്ദീന്‍ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ മാസമായിരുന്നു ഗുരുതര പരുക്കുകളോടെ മോയിജുദ്ദീനെ അല്‍ഹസയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സക്ക് ശേഷം എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കമ്പനിയുടെ സഹായത്തിലാണ് ജുബൈലിലേക് മാറ്റിയത്. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ഇടപെടുകയും ആവശ്യമായ വൈദ്യസഹായം ജുബൈലില്‍ തന്നെ ലഭ്യമാക്കുകയും ചെയ്തു.

മൊയ്ജുദ്ദീന്റെ യാത്ര രേഖകള്‍ സങ്കടിപ്പിച്ച് സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ തുടങ്ങിയ വിമാന കമ്പിനികളെ സമീപിച്ചു. എന്നാല്‍ കിടപ്പിലായതിനാലും സ്‌ട്രെച്ചര്‍ സംവിധാനം ഉപയോഗിക്കേണ്ടതിനാലും യാത്ര നീളുകയിയുരുന്നു. ഒടുവില്‍ തടസ്സങ്ങളൊക്കെ നീക്കി കഴിഞ്ഞ ദിവസം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ മോയിജുദ്ദിന്‍ നാട്ടിലേക്ക് തിരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സഈദ് ആലപ്പുഴ, റഷീദ് പാലക്കാട്, അജീബ് കോതമംഗലം, അന്‍സാര്‍ പാലക്കാട് തുടങ്ങിയവര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കി.

RELATED STORIES

Share it
Top