സോഷ്യല്‍ ഫോറം ഇടപെടല്‍: ഹൃദയാഘാതം മൂലം മരണപെട്ട സക്കീറിന്റെ മയ്യിത്ത് ഹായിലില്‍ കബറടക്കി
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ വെല്‍ഫയര്‍ വാളന്റിയര്‍ അര്‍ഷാദ് കല്ലറയുടെ നേത്യത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് സദിയാനില്‍ കബറടക്കി.

X
APH17 Aug 2020 5:09 PM GMT
ഹായില്‍(സൗദി അറേബ്യ): ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ തിരുവനന്തപുരം പെരുമാതുറ സ്വദേശി മാടന്‍വിള സക്കീര്‍ (45) മയ്യിത്ത് ഹയിലില്‍ കബറടക്കി. കഴിഞ്ഞ തിങ്കളാഴ്ച്ച ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി മരുന്നു വാങ്ങിയശേഷം താമസ സ്ഥലത്തേക്ക് മടങ്ങി വന്നിരുന്നു. വീണ്ടും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും താമസസ്ഥലത്ത് വെച്ച്തന്നെ മരണപ്പെടുകയും ആയിരുന്നു. മൃതദേഹം ഹായില്‍ ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ഇരുപത് കൊല്ലമായി ഇദ്ദേഹം ഹായിലില്‍ ലേഡീസ് മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ:നജ്ബുന്നിസ. മക്കള്‍:ഹനാന്‍, ഹയാം.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ വെല്‍ഫയര്‍ വാളന്റിയര്‍ അര്‍ഷാദ് കല്ലറയുടെ നേത്യത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് സദിയാനില്‍ കബറടക്കി.
Next Story