യാത്രയയപ്പ് നല്‍കി
ദമ്മാമില്‍ പ്രവാസം തുടങ്ങിയ ഹബീബ് ശേഷം പത്ത് വര്‍ഷത്തോളം റിയാദ് ഹെല്‍ത്ത് മിനിസ്ട്രിയുടെ എന്‍ജിനീയറിങ് ആന്റ് ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ജിസാനില്‍ എത്തിയത്.

അബഹ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക് കമ്മറ്റി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍ വൈലിശ്ശേരിക്ക് അസീര്‍ സെന്‍ട്രല്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി.
ദമ്മാമില്‍ പ്രവാസം തുടങ്ങിയ ഹബീബ് ശേഷം പത്ത് വര്‍ഷത്തോളം റിയാദ് ഹെല്‍ത്ത് മിനിസ്ട്രിയുടെ എന്‍ജിനീയറിങ് ആന്റ് ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ജിസാനില്‍ എത്തിയത്.
സോഷ്യല്‍ ഫോറം റിയാദ് സെന്‍ട്രല്‍ കമ്മറ്റി അംഗം, റിയാദ് മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ്, റിയാദ് ചേലേമ്പ്ര കൂട്ടായ്മ സിക്രട്ടറി തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിരുന്നു.
പ്രവാസത്തിനിടയില്‍ സൈക്കോളജിക്കല്‍ കൗണ്‌സലിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ ഹബീബ് കൊവിഡ്19 ലോക്ക്ഡൗണ്‍ കാലത്ത് ആക്‌സസ് ഇന്ത്യ സൗദി ചാപ്റ്ററിന്റെ കീഴില്‍ ടെലിഫോണ്‍ കൗണ്‌സലിംഗിലൂടെ നിരവധി പേര്‍ക്ക് സാന്ത്വനം നല്‍കിയിട്ടുണ്ട്.
അബഹയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കോയ ചേലേമ്പ്ര ഉപഹാരം കൈമാറി. സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് ചലപ്പുറം, അബഹ ബ്ലോക് കമ്മറ്റി അംഗം അന്‍വര്‍ താനൂര്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
സര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTമോഡല്‍ ഷഹാനയുടെ മരണം: കുറ്റപത്രം സമര്‍പ്പിച്ചു, ഭര്‍ത്താവ് സജാദ്...
2 July 2022 5:12 AM GMTമുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോര്‍ജിനെ ഇന്ന് ചോദ്യം...
2 July 2022 3:08 AM GMTയുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരന് അറസ്റ്റില്‍
2 July 2022 2:43 AM GMTസുഹൃത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട്...
2 July 2022 1:45 AM GMTനൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റ്; ഉദയ്പൂരില്‍ കടയുടമയെ...
28 Jun 2022 2:05 PM GMT