Pravasi

പോലിസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രവാസിക്ക് പണവും മൊബൈല്‍ ഫോണും നഷ്‍ടമായി

റോഡരികില്‍ നില്‍ക്കുകയായിരുന്ന പ്രവാസിയുടെ അടുത്തേക്ക് ചെന്ന രണ്ട് പേര്‍ തങ്ങള്‍ പോലിസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുകയും പ്രവാസിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറയുകയുമായിരുന്നു.

പോലിസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രവാസിക്ക് പണവും മൊബൈല്‍ ഫോണും നഷ്‍ടമായി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്. ഇന്ത്യക്കാരനായ പ്രവാസി അഹ്‍മദി ഗവര്‍ണറേറ്റ് പോലിസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. തന്റെ പണവും മൊബൈല്‍ ഫോണും നഷ്‍ടമാവുകയും മര്‍ദനമേല്‍ക്കുകയും ചെയ്‍തതായി പരാതിയില്‍ പറയുന്നു.

റോഡരികില്‍ നില്‍ക്കുകയായിരുന്ന പ്രവാസിയുടെ അടുത്തേക്ക് ചെന്ന രണ്ട് പേര്‍ തങ്ങള്‍ പോലിസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുകയും പ്രവാസിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറയുകയുമായിരുന്നു. പിന്നീട് ഇയാളെ മര്‍ദിച്ച് അവശനാക്കി കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും മോഷ്‍ടിച്ചു. ശേഷം ഇയാളെ ഉപേക്ഷിച്ച് സംഘം സ്വന്തം വാഹനത്തില്‍ കടന്നുകളയുകയായിരുന്നു.

തട്ടിപ്പ് സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായി പോലിസ് ഉദ്യഗസ്ഥര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it