വേള്‍ഡ് മലയാളി കൗണ്‍സില്‍ ലോക മലയാള ദിനാഘോഷം

ദുബയ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഐന്‍ പ്രൊവിന്‍സ് കേരളപ്പിറവിയോട് അനുബന്ധിച്ച് ലോക മലയാള ദിനാഘോഷം സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങില്‍ ഭാഷാപ്രതിജ്ഞ ചൊല്ലുകയും 'മലയാളവും ആനുകാലിക സാഹചര്യങ്ങളും' എന്ന വിഷയത്തില്‍ സംവാദവും നടത്തുകയുണ്ടായി. പ്രൊവിന്‍സിലെ കുടുംബങ്ങള്‍ പങ്കെടുത്ത കലാപരിപാടികളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള കുടംബസംഗമവും നടത്തി. കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് പുറമെ കുടംബങ്ങള്‍ തമ്മില്‍ മധുരം കൈമാറി ദീപാവലി ആഘോഷവും നടത്തി.
ഡബ്ല്യുഎംസി അല്‍ ഐന്‍ പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് പനക്കല്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്മിന്‍ സി യു മത്തായി മുഖ്യാഥിതി ആയിരുന്നു. ഗ്ലോബല്‍ സെക്രട്ടറി ജിമ്മി, മിഡ്ഡില്‍ ഈസ്റ്റ് റീജ്യന്‍ വൈസ് പ്രസിഡന്റ് അഡ്മിന്‍ വിനീഷ് മോഹന്‍, ട്രഷറര്‍ രാജീവ് കുമാര്‍, സെക്രട്ടറി സി എ ബിജു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഗ്ലോബല്‍ ലേഡീസ് ഫോറം പ്രസിഡന്റ് ജാനറ്റ് വര്‍ഗീസ്, അലൈന്‍ പ്രൊവിന്‍സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സുധാകരന്‍, മെംബര്‍ ഡോക്ടര്‍ ഷാഹുല്‍ ഹമീദ് തുടങ്ങിവര്‍ ആശംസാ പ്രസംഗം നടത്തുക്കുകയും ഡോ. സുനീഷ് ഭാഷാ പ്രതിജ്ഞ ചോല്ലിക്കൊടുക്കുകയും ചെയ്തു.
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT