Gulf

കേരളത്തിലെ വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

കേരളത്തിലെ വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

റിയാദ്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരേ പ്രവാസി കേരളീയ സമൂഹം ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരളാ സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഗള്‍ഫിലെ നിലവിലെ പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇരുട്ടടിയാണ് വൈദ്യുതി ചാര്‍ജ് വര്‍ധന.

വന്‍കിട കമ്പനികളുടെ കോടിക്കണക്കിനു രൂപ കുടിശ്ശിക പിരിച്ചെടുത്തു പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധി, കുത്തകകളെ നോവിക്കാതെ പ്രവാസികള്‍ ഉള്‍പ്പെട്ട കേരളത്തിലെ സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊയ്‌നുദ്ദീന്‍ മലപ്പുറം, ഉസ്മാന്‍ ഷൊര്‍ണൂര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it