Gulf

മാധ്യമങ്ങളെ മൗനികളാക്കാന്‍ അനുവദിക്കില്ല: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

മാധ്യമങ്ങളെ മൗനികളാക്കാന്‍ അനുവദിക്കില്ല: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

റിയാദ്: മാധ്യമങ്ങളെ മൗനികളാക്കി സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കല്ലെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ഡല്‍ഹി കലാപം റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മീഡിയാ വണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യ അവകാശങ്ങളും ഭരണഘടനാ സ്വാതന്ത്യവും ഹനിക്കപ്പെടുന്ന ആര്‍എസ്എസിന്റെ ഇത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുവാന്‍ പ്രവാസികളില്‍ നിന്നു ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടന്ന് സോഷ്യല്‍ ഫോറം റിയാദ്, കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി ആവശ്യപ്പെട്ടു.

ഡല്‍ഹി കലാപം അഴിച്ചുവിട്ട ആര്‍എസ്എസിനെയും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലിസിനെയും വിമര്‍ശിച്ച് റിപോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്തും ഡല്‍ഹി കലാപം ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടിയതുമാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണമായത്. എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആര്‍ എസ് എസ് ശ്രമങ്ങള്‍ക്കെതിരേ ശക്തമായ ശബ്ദമായി മാറാന്‍ പ്രവാസികള്‍ തയ്യാറാവണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it