ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ മരിച്ച മോങ്ങം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ഭാര്യ സാബിറയോടൊപ്പം മക്കയിലെത്തി ഉംറ നിര്‍വഹിച്ച അദ്ദേഹത്തിന് വിമാനത്താവളത്തില്‍ നിന്ന് ബോഡിങ് പാസ് ലഭിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു

ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ മരിച്ച മോങ്ങം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ജിദ്ദ: ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ വച്ച് മരണപ്പെട്ട മലപ്പുറം മോങ്ങം സ്വദേശി പറമ്പന്‍ അബുബക്കര്‍(ടി പി കുഞ്ഞു)വിന്റെ മൃതദേഹം ഖബറടക്കി. 77 വയസ്സായിരുന്നു. ജിദ്ദ റുവൈസ് ഖബര്‍സ്ഥാനിലെ ഖബറടക്ക ചടങ്ങില്‍ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു. ഭാര്യ സാബിറയോടൊപ്പം മക്കയിലെത്തി ഉംറ നിര്‍വഹിച്ച അദ്ദേഹത്തിന് വിമാനത്താവളത്തില്‍ നിന്ന് ബോഡിങ് പാസ് ലഭിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്തു. മക്കള്‍: ഷാഹിന, സമീറ(തബൂക്ക് സൗദി), മുന്‌സിന, ഷാഹിദ്, മുന്‍ഷിദ. മരുമക്കള്‍: ഷുക്കൂര്‍, പൂക്കോയ, മുഷ്താഖ്, അബ്ദുല്ല, ജബ്‌ന.


RELATED STORIES

Share it
Top