Gulf

സൗദിയില്‍ പുതിയ സംരംഭവുമായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍

സൗദിയില്‍ മാര്‍ച്ച് 20 മുതലാണ് റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ദാമാമ്മിലെ ബിസിനസ് ഗേറ്റ് കോംപ്ലക്‌സിലാണ് യൂനിറ്റിന്റെ ആസ്ഥാനം.

സൗദിയില്‍ പുതിയ സംരംഭവുമായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍
X

ദമ്മാം: യുഎയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ആയ വിപിഎസ് ഹെല്‍ത്ത് കെയര്‍ സൗദിയിലേക്കും ബിസിനസ് പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുന്നു. സൗദി ആരോഗ്യ മേഖലയിലേക്കുള്ള വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ആദ്യത്തെ ചുവടുവെപ്പാണിത്. ആദ്യ ഘട്ടത്തില്‍ വിപിഎസിന്റെ റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ സേവന പ്രവര്‍ത്തനങ്ങളാവും സൗദിയില്‍ ആരംഭിക്കുക. 2010ലാണ് വിപിഎസ് ഹെല്‍ത്ത് കെയര്‍ റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ സര്‍വീസ് സ്ഥാപിച്ചത്. അടിയന്തര ഘട്ടങ്ങളില്‍ യുഎഇയില്‍ എവിടെയും മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് റെസ്‌പോണ്‍സ് പ്ലസ് മെഡിക്കലിന്റെ ലക്ഷ്യം.

സൗദിയില്‍ മാര്‍ച്ച് 20 മുതലാണ് റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ദാമാമ്മിലെ ബിസിനസ് ഗേറ്റ് കോംപ്ലക്‌സിലാണ് യൂനിറ്റിന്റെ ആസ്ഥാനം. യുഎഇയിലെ പോലെ സൗദിയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ തൊഴിലാളികള്‍ക്ക് പരിരക്ഷ ഉറപ്പാക്കുക, എയര്‍പോര്‍ട്ട്, സ്‌കൂള്‍, മാള്‍ തുടങ്ങിയ ഇടങ്ങളിലും അന്താരാഷ്ട്ര ഇവന്റുകള്‍ നടക്കുന്ന വേദിയിലും അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം എത്തിക്കുക,അത്യാസന്ന രോഗികളുടെ മറ്റു രാജ്യങ്ങളിലേക്കുള്ള ട്രാന്‍സ്‌ഫെറുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും അനുഗമനം എന്നിവയാണ് റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍.

സൗദി സര്‍ക്കാരിന്റെ 'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൗദിയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it