യുഎംഎഐ ഖത്തര്‍ 20ാം വാര്‍ഷികം ആഘോഷിച്ചു
യുഎംഎഐ ഖത്തറിന്റെ വിവിധ ബ്രാഞ്ചുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഇന്റര്‍ക്ലബ്ബ് ചാംപ്യന്‍ഷിപ്പില്‍ കരാത്തെ, കുങ്ഫു, വുഷു ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടന്നു.

ദോഹ: യുനൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷനല്‍(യുഎംഎഐ) ഖത്തര്‍ ഘടകത്തിന്റെ 20ാം വാര്‍ഷികവും ഇന്റര്‍ ക്ലബ്ബ് ചാംപ്യന്‍ഷിപ്പും അല്‍അറബി ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്നു. യുഎംഎഐ ഖത്തറിന്റെ വിവിധ ബ്രാഞ്ചുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഇന്റര്‍ക്ലബ്ബ് ചാംപ്യന്‍ഷിപ്പില്‍ കരാത്തെ, കുങ്ഫു, വുഷു ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടന്നു.
20ാം വാര്‍ഷികാഘോഷ ചടങ്ങില്‍ ഖത്തറിലെ ആദ്യ പ്രൊഫഷനല്‍ ബോക്‌സര്‍ ശെയ്ഖ് ഫഹദ് ഖാലിദ് ജാസിം ആല്‍ഥാനി വിശിഷ്ടാതിഥിയായിരുന്നു. ഫാലിഹ് മുഹമ്മദ് അല്‍ ഹാജിരി, ഖത്തര്‍ കരാത്തെ ഫെഡറേഷന്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് അഹ്മാമി മുസ്തഫ, മിക്‌സ്മാകസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ താഹിര്‍ പട്ടാര, എസ്എഎം ബഷീര്‍, യുഎംഎഐ സ്ഥാപകന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ സിഫു സിപി ആരിഫ് പാലാഴി, യുഎംഎഐ ടെക്‌നിക്കല്‍ ഡയറക്ടര്‍ നൗഷാദ് കെ മണ്ണോളി, വേള്‍ഡ് കരാത്തെ ഫെഡറേഷന്‍ റഫറിമാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു
ഇത്തവണ യുഎംഎഐ ഖത്തറില്‍ നിന്ന് ബ്ലാക്ക്‌ബെല്‍റ്റ് നേടിയ 17 വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഹയര്‍ ഡിഗ്രി എടുത്ത 14 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. കരാത്തെ, കുങ്ഫു, കളരിപ്പയറ്റ് ഡെമോ കാണികള്‍ക്ക് ആവേശം പകര്‍ന്നു. യുഎംഎഐ ഖത്തറിന്റെ 20 വര്‍ഷത്തെ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT