ഇന്ത്യയുടെ സഹകരണത്തോടെ യുഎഇ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും
യുഎഇ ഭക്ഷ്യ സുരക്ഷാ മന്ത്രി മറിയം അല്‍ മെഹ്്‌റി ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

ദുബയ്: ഇന്ത്യയുടെ സഹകരണത്തോടെ യുഎഇ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി മുന്നോട്ട്. ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്ത നേടാനായി യുഎഇ ഭക്ഷ്യ സുരക്ഷാ മന്ത്രി മറിയം അല്‍ മെഹ്്‌റി ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. 2051 ആവുമ്പോഴേക്കും സ്വന്തമായി കൃഷി നടത്തി എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഭക്ഷ്യ സുരക്ഷാ പട്ടികയില്‍ 31ാം സ്ഥാനമാണ് യുഎഇക്കുള്ളത്. 2051ല്‍ യുഎഇയെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്നതാണ് യുഎഇ കാര്‍ഷിക മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ വിദഗഗ്ധര്‍ ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിക്കാനാണ് മന്ത്രി മറിയം ഇന്ത്യയിലെത്തിയത്. മന്ത്രിയെ ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന, കൊമേഴ്‌സ്യല്‍ അറ്റാഷെ അഹമ്മദ് അല്‍ ഫലാഹി എന്നിവര്‍ അനുഗമിച്ചു. ഈ രംഗത്തെ പരിചയം, വിദ്യാര്‍ത്ഥികളുടെ സഹകരണം, പോളി ഹൗസ് സാങ്കേതിക വിദ്യ തുടങ്ങിയ വിവരങ്ങള്‍ ഇന്ത്യ യുഎഇയുമായി പങ്കുവയ്ക്കും. ഉന്നത പോഷക മൂല്യമുള്ള ഉല്‍പ്പന്നങ്ങളും ജൈവ കൃഷിരീതികളും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴാക്കുന്നത് എങ്ങനെ കുറയ്ക്കാം എന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രി ചര്‍ച്ച നടത്തി.
RELATED STORIES
മാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTകെ എസ് ഷാന്‍ അനുസ്മരണം ആലപ്പുഴയില്‍ (തല്‍സമയം)
18 Dec 2022 11:46 AM GMTആലപ്പുഴയില്‍ എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍
24 Sep 2022 11:49 AM GMTകുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 Aug 2022 4:06 PM GMTകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 Aug 2022 2:35 PM GMT