യുഎഇയില്‍ വിസ പിഴയുള്ളവര്‍ക്കും രാജ്യം വിടാന്‍ അനുമതി
ദുബയ്: രാജ്യത്ത് വിസ കാലാവധി കഴിഞ്ഞ് പിഴയൊടുക്കണമെന്ന ആശങ്കയില്‍ കഴിയുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. എല്ലാതരം വിസകളുടെയും പിഴ ഒഴിവാക്കാനും പിഴയടയ്ക്കാതെ രാജ്യം വിടാനും യുഎഇ അനുമതി നല്‍കി. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 18നു ശേഷം മൂന്നു മാസത്തിനുള്ളില്‍ രാജ്യം വിടുന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. നേരത്തേ മാര്‍ച്ച് ഒന്നിനുശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്ക് പിഴ അടയ്‌ക്കേണ്ടതില്ലെന്നു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിനു മുമ്പും വിസ കാലാവധി അവസാനിച്ചവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് പുതിയ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്. എമിറേറ്റ്‌സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചതിന്റെ പേരില്‍ നടപടി നേരിടുന്നവരും പിഴയടയ്‌ക്കേണ്ടതില്ലെന്ന് ഫെഡറല്‍ അതോറിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വക്താവ് ബ്രിഗേഡിയര്‍ ഖാമിസ് അല്‍ കാബി പറഞ്ഞു. ഇത്തരത്തില്‍ രാജ്യത്തിനു പുറത്തുപോകുന്നവര്‍ക്ക് പിന്നീട് തിരിച്ചുവരാന്‍ തടസ്സമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കുന്നതിനാല്‍ ഫലത്തില്‍ പൊതുമാപ്പിന്റെ പ്രയോജനമാണ് പ്രവാസികള്‍ക്ക് ലഭിക്കുക. പിഴയുള്ളതിനാല്‍ പ്രത്യേക വിമാനങ്ങളില്‍ പോലും നാടണയാന്‍ ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് സ്വദേശത്തേക്കു മടങ്ങാന്‍ തീരുമാനം സഹായിക്കും.
RELATED STORIES
ബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMT