ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച വീഡിയോ പുലിവാലായി; യുഎഇ പൗരനെ അറസ്റ്റ് ചെയ്തു- വീഡിയോ കാണാം

കൂട്ടിലടച്ച തന്റെ തൊഴിലാളികളോട് നിങ്ങള്‍ ഏത് ടീമിനെയാണ് പിന്തുണക്കുന്നത് എന്ന് യുഎഇ പൗരന്‍ ചോദിക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. തൊഴിലാളികള്‍ ഇന്ത്യ എന്ന് പറയുമ്പോള്‍ ഇയാള്‍ രോഷാകുലനാകുന്നതും ഒടുവില്‍ യുഎഇക്ക് വേണ്ടി ആര്‍പ്പ് വിളിച്ചപ്പോള്‍ തുറന്നുവിടുന്നതുമാണ് തുടര്‍ന്നുള്ള ദൃശ്യങ്ങള്‍.

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച വീഡിയോ പുലിവാലായി; യുഎഇ പൗരനെ അറസ്റ്റ് ചെയ്തു- വീഡിയോ കാണാം

ദുബയ്: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ-യുഎഇ മല്‍സരത്തിന് മുമ്പ് ഇന്ത്യന്‍ ആരാധകരെ പക്ഷിക്കൂട്ടില്‍ അടച്ച യുഎഇ പൗരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സോഷ്യല്‍ മീഡിയ വഴി വിവേചനവും അക്രമവും പ്രചരിപ്പിച്ചതിന് ഇയാളെ വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു.

കൂട്ടിലടച്ച തന്റെ തൊഴിലാളികളോട് നിങ്ങള്‍ ഏത് ടീമിനെയാണ് പിന്തുണക്കുന്നത് എന്ന് യുഎഇ പൗരന്‍ ചോദിക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. തൊഴിലാളികള്‍ ഇന്ത്യ എന്ന് പറയുമ്പോള്‍ ഇയാള്‍ രോഷാകുലനാകുന്നതും ഒടുവില്‍ യുഎഇക്ക് വേണ്ടി ആര്‍പ്പ് വിളിച്ചപ്പോള്‍ തുറന്നുവിടുന്നതുമാണ് തുടര്‍ന്നുള്ള ദൃശ്യങ്ങള്‍.

അറസ്റ്റിലായ ഇയാളെ യുഎഇ അറ്റോണി ജനറല്‍ ഓഫിസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയതായി റിപോര്‍ട്ടില്‍ പറയുന്നു. എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ യുഎഇക്ക് വേണ്ടി ആര്‍പ്പുവിളിക്കാന്‍ ആവശ്യപ്പെട്ട് തൊഴിലാളികളെ കൂട്ടിലടച്ച കുറ്റത്തിനാണ് യുഎഇ പൗരനെ അറസ്റ്റ് ചെയ്തതെന്ന് അറ്റോണി ജനറലിന്റെ പ്രസ്താവനയില്‍ പറയുന്നു.

അതേ സമയം, അറ്റോണി ജനറല്‍ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ സംഭവം മുഴുവന്‍ തമാശയാണെന്ന് പറഞ്ഞു യുഎഇ പൗരന്‍ മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ടിരുന്നു. ദൃശ്യത്തിലുള്ളത് എന്റെ തൊഴിലാളികളാണ്. അതിലൊരാളെ 22 വര്‍ഷമായി അറിയാം. താന്‍ ഫാമില്‍ തൊഴിലാളികളോടൊപ്പം താമസിക്കുകയും ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നയാളാണ്. ഞാന്‍ അവരെ അടിച്ചിട്ടില്ല. താന്‍ അവരെ ശരിക്കും പൂട്ടിയിട്ടില്ലെന്നും വീഡിയോയില്‍ പറയുന്നു.RELATED STORIES

Share it
Top