വിസ തട്ടിപ്പുകള്‍ ജാഗ്രത പാലിക്കണം: ദുബയ് എമിഗ്രേഷന്‍

ദുബയ്: സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച് നടത്തുന്ന വ്യാജ വിസ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ(ദുബയ് എമിഗ്രേഷന്‍) മുന്നറിയിപ്പ് നല്‍കി. ഇത്തരം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന വ്യാജ വിസ പരസ്യങ്ങളും, ജോലി വാഗ്ദാനങ്ങളും കരുതിയിരിക്കണം. അനധികൃത കമ്പനികളും വ്യക്തികളും കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ അകപ്പെട്ട് നിരവധി ഏഷ്യാക്കാരാണ് കഴിഞ്ഞ നാളുകളില്‍ വഞ്ചിതരായത്. ഇത്തരമൊരു സാഹചര്യത്തിലാണ് അധിക്യതരുടെ മുന്നറിയിപ്പ്.
ദുബയ് പോലിസ്, ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി എന്നിവയുമായി സഹകരിച്ചുകൊണ്ട് ഇത്തരം അക്കൗണ്ടുകള്‍ ഞങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന വകുപ്പിന്റെ മുഖ്യമേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈഥ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, ജിഡിആര്‍എഫ്എ 584 ടൂറിസ്റ്റ് കമ്പനികള്‍ ഉള്‍പ്പെടെ ദുബൈയിലെ 10,071 കമ്പനികളെ പരിശോധിച്ചു. ഇതില്‍ 119 കമ്പനികള്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നവരാണെന്ന് കണ്ടെത്തിട്ടുണ്ട്. ഇത് നിയമ വിരുദ്ധ നടപടിയാണെന്ന് വകുപ്പ് ഓര്‍മ്മപ്പെടുത്തുന്നു.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ വിസ അനുവദിക്കുന്ന കേസുകള്‍ ദുബയ് പോലിസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ കമ്പനി ഉടമകളില്‍ നിന്ന് 10,000 ദിര്‍ഹം പിഴ ഈടാക്കുകയും നാടുകടത്തുകയും ചെയ്യും. നിയമവിരുദ്ധമായി കഴിയുന്നവരെ ജോലിക്കെടുക്കുന്നതിന് ഒരു ജോലിക്കാരന് 50,000 ദിര്‍ഹം എന്ന തോതില്‍ കമ്പനി പിഴയൊടുക്കേണ്ടി വരുമെന്ന് അധിക്യതര്‍ അറിയിച്ചു. 15 സെക്കന്‍ഡില്‍ സന്ദര്‍ശക വിസ അനുവദിക്കുന്ന വകുപ്പിന്റെ ഈ പുതിയ പദ്ധതി ഏറെ ശ്രദ്ധേയമാണ്.
RELATED STORIES
മുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള്‍ കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍
27 Jun 2022 3:05 PM GMTആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന്‍ ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMTഔദ്യോഗിക പാനലിനെതിരേ മല്‍സരം വ്യാപകം; സിപിഐയില്‍ വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMT