യുഎഇയില്‍ ഇനി അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ
കഴിഞ്ഞ ദിവസം യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. രാജ്യത്ത് സംരംഭകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നത്.
അബൂദബി: സംരംഭകര്‍ക്കും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇനി യുഎഇയില്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ ലഭിക്കും. കഴിഞ്ഞ ദിവസം യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. രാജ്യത്ത് സംരംഭകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് അഞ്ച് വര്‍ഷത്തേക്കും പത്ത് വര്‍ഷത്തേക്കുമുള്ള വിസകള്‍ അനുവദിക്കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചത്. 50 ലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപമോ അല്ലെങ്കില്‍ അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ ബിസിനസ് പദ്ധതികളോ സ്വന്തമായുള്ളവര്‍ക്കാണ് അഞ്ച് വര്‍ഷത്തേക്കുള്ള വിസ ലഭിക്കുക. ഇവര്‍ക്ക് ബിസിനസ് ആരംഭിച്ച ശേഷം മാനദണ്ഡങ്ങള്‍ പാലിച്ച് 10 വര്‍ഷ വിസയ്ക്ക് അപേക്ഷ നല്കാനുമാവും. വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷ വിസ ലഭിക്കാന്‍ സെക്കന്‍ഡറി തലത്തില്‍ 95 ശതമാനം മാര്‍ക്ക് വേണം. ഒപ്പം 3.7ല്‍ കുറയാത്ത ജിപിഎയോടുകൂടി ബിരുദവും ആവശ്യമാണ്.
ഡോക്ടര്‍മാര്‍, വിവിധ രംഗങ്ങളിലെ വിദഗ്ദര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, കലാകാരന്മാര് തുടങ്ങിയവര്‍ക്ക് പത്തുവര്‍ഷത്തെ വിസക്ക് അപേക്ഷിക്കാം. നിക്ഷേപകര്‍ക്ക് ഒരു കോടി ദിര്‍ഹത്തിന് മുകളില്‍ നിക്ഷേപമുണ്ടെങ്കിലേ 10 വര്‍ഷ വിസ ലഭിക്കൂ.
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMT