ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യക്കാര്‍ക്ക് യാത്രാ വിലക്ക്; കടുത്ത നടപടിയുമായി കുവൈത്ത്
ഇന്ത്യക്ക് പുറമേ ഇറാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. മന്ത്രി സഭാ യോഗമാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ഇന്ത്യക്ക് പുറമേ ഇറാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
ആഗസ്റ്റ് ഒന്ന് മുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമ്പോള്‍ ഈ രാജ്യങ്ങളില്‍ നിന്നു ഒഴികെയുള്ള രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും രാജ്യത്തേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നു മാത്രമാണ് പ്രസ്താവനയില്‍ സൂചിപ്പിച്ചിരിക്കുന്നത്. കുവൈത്തിന്റെ ഇത്തരമൊരു തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഇതിന്റെ വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ വ്യക്തമാകുമെന്നാണ് സൂചന.
RELATED STORIES
ഗുജറാത്ത്: ഇരകളെ സഹായിക്കുന്നതും കുറ്റകൃത്യമോ ?
27 Jun 2022 4:23 PM GMT1999 രൂപ പ്രീപെയ്ഡ് പ്ലാനില് ഒരുവര്ഷം വാലിഡിറ്റി, 600 ജിബി ഡാറ്റ;...
27 Jun 2022 4:18 PM GMTഗൂഡാലോചനക്കേസില് തന്നെ ജയിലിലടയക്കാന് ശ്രമിക്കുന്നു;ഹൈക്കോടതിയില്...
27 Jun 2022 4:14 PM GMTപ്രകൃതിദുരന്തം : 19 കുടുംബങ്ങള്ക്ക് വീടിനും സ്ഥലത്തിനും പത്തുലക്ഷം...
27 Jun 2022 4:07 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള് കൈമാറാതെ ...
27 Jun 2022 3:53 PM GMTലഹരിക്കെതിരേ ഫ്ളാഷ് മോബുമായി വിദ്യാര്ഥികള്
27 Jun 2022 3:47 PM GMT