Gulf

തൃശൂര്‍ ജില്ലാ സൗഹൃദവേദി കുടുംബ സംഗമം സംഘടിപ്പിച്ചു

തൃശൂര്‍ ജില്ലാ സൗഹൃദവേദി കുടുംബ സംഗമം സംഘടിപ്പിച്ചു
X

ജിദ്ദ: തൃശൂര്‍ ജില്ലാ സൗഹൃദവേദി ജിദ്ദ ഘടകം വാര്‍ഷിക കുടുംബ സംഗമം വൈവിധ്യമാര്‍ന്ന കലാ കായിക പരിപാടികളും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഉള്‍പെടുത്തികൊണ്ട് നടത്തി. ചെയര്‍മാന്‍ ഷെരീഫ് അറക്കല്‍ അധ്യക്ഷത വഹിച്ചു. പുതുതായി സൗഹൃദവേദിയില്‍ അംഗത്വമെടുത്തവരെ ചടങ്ങില്‍ പരിചയപ്പെടുത്തി. കണ്‍വീനര്‍ ഉണ്ണി തെക്കേടത്ത്, പാപ്പു ജോസ്, തോമസ് കൈതാരം, സത്താര്‍ തളിക്കുളം, വൈസ് ചെയര്‍മാന്‍ സമീര്‍ ചെറുതുരുത്തി സംസാരിച്ചു.

ജാഫര്‍ മാള, ഷാജു കാച്ചപ്പിള്ളി, ബൈജു, ഷിബു ചാലക്കുടി, ഗോപാലകൃഷ്ണന്‍, മുഹമ്മദലി ചേലക്കര, ഉണ്ണി ചേര്‍പ്പ്, സന്തോഷ് മണലൂര്‍, ബിനുരാജ്, ജമാല്‍ കോന്നി രാജേന്ദ്രന്‍ ടി പി, ഹിതിന്‍ലാല്‍, ഷംസുദ്ദിന്‍ കരൂപ്പടന്ന, സത്യന്‍ എന്നിവര്‍ കലാ കായിക ഇനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സൗഹൃദവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വനിതാ വിഭാഗം കമ്മിറ്റി രൂപീകരിച്ചു. സുവിജ സത്യന്‍ (പ്രസിഡന്റ്), ബീന പരീത് (ജനറല്‍ സെക്രട്ടറി), റീജ ഷിബു (കോ ഓര്‍ഡിനേറ്റര്‍), ധന്യ സുരേഷ് (കലാവിഭാഗം സെക്രട്ടറി), ബര്‍കത് ഷെരീഫ്, പ്രിയങ്ക അഭിലാഷ്, മേഴ്‌സി ഷാജു എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it