Gulf

ഖത്തറിലേക്ക് വരുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

യാത്രാ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി എയര്‍ ഇന്ത്യ വിശദീകരണം നല്‍കിയത്.

ഖത്തറിലേക്ക് വരുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും
X

ദോഹ: ഖത്തറിലേക്ക് സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും ഓണ്‍അറൈവല്‍ വിസയിലും വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എയര്‍ ഇന്ത്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. യാത്രാ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി എയര്‍ ഇന്ത്യ വിശദീകരണം നല്‍കിയത്.

താഴെ പറയുന്ന കാര്യങ്ങളാണ് ഖത്തറിലേക്ക് സന്ദര്‍ശനം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത്.

*ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവരുടെ കൈയില്‍ 5000 ഖത്തര്‍ റിയാലോ അല്ലെങ്കില്‍ ഒരു ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തൂല്യമായതോ ആയ മൂല്യമുള്ള ഇന്റര്‍നാഷനല്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം

*യാത്രക്കാരുടെ കൈയില്‍ കണ്‍ഫേം ചെയ്ത റിട്ടേണ്‍ വിമാന ടിക്കറ്റ് ഉണ്ടാവണം.

*യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണം. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രത്തില്‍ നിന്ന് വേണം പരിശോധന നടത്താന്‍.

*എല്ലാ യാത്രക്കാരും ഇഹ്തിറാസ് പോര്‍ട്ടലില്‍ (ംംം.ലവലേൃമ്വ.ഴീ്.ൂമ) രജിസ്റ്റര്‍ ചെയ്ത് അനുമതി നേടണം.

*ബോര്‍ഡിങ് പാസ് ഇഷ്യു സമയത്ത് ഇഹ്തിറാസ് രജിസ്‌ട്രേഷന്റെ തെളിവ് കാണിക്കണം. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്.

*എയര്‍പോര്‍ട്ടില്‍ എത്തും മുമ്പ് കൈയില്‍ ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

*ഓണ്‍ അറൈവലില്‍ വരുന്നവര്‍ക്ക് ഖത്തറില്‍ താമസിക്കുന്നതിനുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ കണ്‍ഫേം ചെയ്ത രേഖ വേണം.

*പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം.

*യാത്രക്കാര്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം.

*ഏത് വാക്‌സിന്‍, സ്വീകരിച്ച തിയ്യതി തുടങ്ങിയവ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.

Next Story

RELATED STORIES

Share it