- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'യുവതയ്ക്ക് ദിശാബോധം നല്‍കാന്‍ സമൂഹം ഉണര്‍ന്നിരിക്കണം'
'യുവത്വം കരുതിവയ്ക്കാനുള്ളത് 'എന്ന വിഷയത്തില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജിദ്ദ: യൗവനം വഴിതെറ്റിപ്പോവുന്നതാണ് വര്‍ത്തമാനകാലത്തെ പ്രതിസന്ധിയെന്നും യുവതയ്ക്ക് ദിശാബോധം നല്‍കാന്‍ സമൂഹം എപ്പോഴും ഉണര്‍ന്നിരിക്കണമെന്നും ചുങ്കത്തറ നജാത്ത് അറബിക് കോളജ് പ്രിന്‍സിപ്പല്‍ അലി ശാകിര്‍ മുണ്ടേരി. 'യുവത്വം കരുതിവയ്ക്കാനുള്ളത് 'എന്ന വിഷയത്തില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരിയുടെ ആധിക്യവും ഉപഭോഗവും ക്രമാതീതമായി വര്‍ധിച്ചത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കൊലയും കവര്‍ച്ചയും നടത്തുന്നവര്‍ക്ക് ഊര്‍ജം നല്‍കുന്നത് മദ്യവും കഞ്ചാവുമുള്‍പ്പെടുന്ന ലഹരിവസ്തുക്കളാണ്. സുഹൃത്തുക്കള്‍ക്ക് വേണ്ടി ചെറുതായി ലഹരി ഉപയോഗിച്ചുതുടങ്ങുന്നവര്‍ അവരറിയാതെ അതിനടിമയായിത്തീരുകയാണ് ചെയ്യുന്നത്.
പരലോകത്ത് അര്‍ഷിന്റെ തണല്‍ ലഭിക്കുന്ന ഏഴുവിഭാഗങ്ങളില്‍ ഒന്ന്, ദൈവിക കല്‍പനകള്‍ പാലിച്ച്് അവന്റെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു ജീവിച്ച യുവാക്കളാണെന്ന പ്രവാചകവചനം നാം മനസ്സിരുത്തി ചിന്തിക്കേണ്ടതുണ്ട്. സമ്പത്തും സൗകര്യങ്ങളുമാണ് എല്ലാമെന്നു കരുതുന്ന യുവത അത് ലഭ്യമാക്കാന്‍ ഏതുമാര്‍ഗങ്ങളും സ്വീകരിക്കുന്നു. എന്നാല്‍, അവയൊക്കെ അനുഗ്രഹങ്ങളാണെന്നതുപോലെ പരീക്ഷണങ്ങള്‍കൂടിയാണെന്ന് മനസ്സിലാക്കുന്നില്ല. എന്റെ സമുദായത്തിന് ദാരിദ്ര്യത്തെയല്ല, സമ്പന്നതയുടെ ആധിക്യത്തെയാണ് ഞാന്‍ ഭയപ്പെടുന്നതെന്ന നബിവചനം അദ്ദേഹം ഓര്‍മപ്പെടുത്തി. അബ്ബാസ് ചെമ്പന്‍ പരിപാടി നിയന്ത്രിച്ചു. ശിഹാബ് സലഫി, അമീന്‍ സംസാരിച്ചു.
RELATED STORIES
കാട്ടാകടയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് കുടുംബം
14 Feb 2025 7:40 AM GMTവയനാട് പുനരധിവാസം; 529.50 കോടി രൂപ അനുവദിച്ച് കേന്ദ്രം
14 Feb 2025 7:29 AM GMTവര്‍ക് ഷോപ്പ് ജീവനക്കാരന് കിണറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകം
14 Feb 2025 7:23 AM GMTപകുതിവില വാഗ്ദാന തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
14 Feb 2025 7:13 AM GMTസഹപാഠിയെ ബലാല്‍സംഗം ചെയ്തു; ആലപ്പുഴയില്‍ 18 കാരന് അറസ്റ്റില്‍
14 Feb 2025 5:50 AM GMTസ്വര്‍ണവിലയില്‍ വര്‍ധന
14 Feb 2025 5:40 AM GMT