Gulf

സൗദിയില്‍നിന്ന് ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ തിരിച്ചുവരുമ്പോള്‍ ക്വറന്റൈന്‍ മൂന്ന് ദിവസമായി കുറച്ചു

ഡിസംബര്‍ നാലിന് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക.

സൗദിയില്‍നിന്ന് ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ തിരിച്ചുവരുമ്പോള്‍ ക്വറന്റൈന്‍ മൂന്ന് ദിവസമായി കുറച്ചു
X

ജിദ്ദ: സൗദിയില്‍ നിന്ന് ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്ത് രാജ്യത്തിന് പുറത്തുപോയവര്‍ തിരിച്ചു വരുമ്പോള്‍ അവര്‍ മൂന്ന് ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വറന്റൈന്‍ പാലിച്ചാല്‍ മതിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ നാലിന് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക.

നേരത്തെ സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്ത എല്ലാവര്‍ക്കും അഞ്ച് ദിവസങ്ങളിലെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതില്‍ നിന്നാണ് ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ക്വാറന്റൈന്‍ ഇളവ് നല്‍കിയത്.

Next Story

RELATED STORIES

Share it