Gulf

വിടവാങ്ങിയത് നീതിക്കുവേണ്ടി ഉറച്ചുനിന്ന മഹാപണ്ഡിതന്‍: കുവൈത്ത് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം

വിടവാങ്ങിയത് നീതിക്കുവേണ്ടി ഉറച്ചുനിന്ന മഹാപണ്ഡിതന്‍: കുവൈത്ത് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം
X

കുവൈത്ത്: ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരക്കുട്ടിയുമായ മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈയുടെ വിയോഗത്തില്‍ കുവൈത്ത് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അതീവദു:ഖം രേഖപ്പെടുത്തി.

ഫാഷിസ്റ്റുകാലത്തും പണ്ഡിതസമൂഹത്തിനിടയില്‍ നിര്‍ഭയത്വത്തോടുകൂടി നീതിക്കുവേണ്ടിയുള്ള പോരാട്ടം മരണംവരെ കാത്തുസൂക്ഷിച്ച മഹാപണ്ഡിതനായിരുന്നു ഈസ ഉസ്താദെന്ന് ഫ്രറ്റേണിറ്റി ഫോറം അഭിപ്രായപ്പെട്ടു. പരസ്പര ഐക്യത്തിനും ഒരുമിച്ചുചേരലിനും വളരെയേറെ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തില്‍ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും കിഫ് വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.




Next Story

RELATED STORIES

Share it