Gulf

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ടീന്‍ ബീറ്റ്‌സ് സംഘടിപ്പിച്ചു.

കുവൈത്ത് മെഡിക്കള്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപിച്ച ക്യാംപ് സാമൂഹിക പ്രവര്‍ത്തകനം ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം മെംബറുമായ ഡോ.അമീര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ടീന്‍ ബീറ്റ്‌സ് സംഘടിപ്പിച്ചു.
X

കുവൈത്ത്: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ടീന്‍ ബീറ്റ്‌സ് 2K19 സംഘടിപ്പിച്ചു. കുവൈത്ത് മെഡിക്കള്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപിച്ച ക്യാംപ് സാമൂഹിക പ്രവര്‍ത്തകനം ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം മെംബറുമായ ഡോ.അമീര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ധാര്‍മികം, സാമൂഹികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍തികളില്‍ അവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ട്് നടത്തിയ ക്യാംപില്‍ പ്രശസ്ത ഇന്റര്‍നാഷനല്‍ ട്രെയ്‌നര്‍ ഡോ. അനസ്, സിവില്‍ സര്‍വീസ് എക്‌സാം ട്രെയ്‌നര്‍ ഷമീം ഹനീഫ്, തായിഫ് അഹ്മദ് എന്നിവര്‍ ക്ലാസ്സുകള്‍ നിയന്ത്രിച്ചു.



വ്യത്യസ്ത ആക്റ്റിവിറ്റികളും ക്ലാസ്സുകളും വിദ്യാര്‍തികള്‍ക്ക് നവ്യാനുഭവമായി. കുവൈത്ത് ഇന്ത്യാ ഫ്രറ്റേണിറ്റിഫോറം പ്രസിഡണ്ട് ഷിഹാബുദ്ധീന്‍ ടിഎസിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സെഷനില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും ക്യാംപില്‍ നടത്തിയ ആകിറ്റിവിറ്റികളില്‍ വിജയിച്ച വിദ്യാര്‍തികള്‍ക്ക് സമ്മാന വിതരണവും നടത്തി. ഇന്ത്യന്‍ സോഷ്യല്‍ഫോറം പ്രസിഡണ്ട് സകരിയ, ഫ്രറ്റേണിറ്റി ഫോറം സെക്രട്ടറിമാരായ ജംഷിക്ക്, സൈഫുദ്ദീന്‍ പങ്കെടുത്തു. മാസ്റ്റര്‍ ഫര്‍ഹാനിന്റെ ഖുര്‍ആന്‍ പാരയണത്തോടെ തുടങ്ങിയ ക്യാംപില്‍ നാദിയ ഷിഹാബ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സഫീര്‍ നന്ദിയും പറഞ്ഞു.








Next Story

RELATED STORIES

Share it