Gulf

സൗദി ഡോക്ടര്‍മാരുടെ സംഘം യെമനില്‍നിന്നുള്ള സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി

റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുള്ള സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ റൂമില്‍ വ്യാഴാഴ്ച രാവിലെയാണ് ഇരട്ടകളെ പ്രവേശിപ്പിച്ചത്.

സൗദി ഡോക്ടര്‍മാരുടെ സംഘം യെമനില്‍നിന്നുള്ള സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി
X

റിയാദ്: യമനില്‍നിന്നുള്ള സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേര്‍പെടുത്തുന്ന ശസ്ത്രക്രിയ സങ്കീര്‍ണതകളില്ലാതെ വിജയകരമായി പൂര്‍ത്തിയാക്കിയതായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ റബിയ അറിയിച്ചു.

റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുള്ള സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ റൂമില്‍ വ്യാഴാഴ്ച രാവിലെയാണ് ഇരട്ടകളെ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് 11 മണിക്കൂര്‍ സമയമെടുക്കുമെന്ന് ഡോ. അല്‍റബിയ ആദ്യം വ്യക്തമാക്കിയെങ്കിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ സമയത്തിനുള്ളില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. ആറ് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയയില്‍ ടെക്‌നീഷ്യന്‍മാരും നഴ്‌സിംഗ് സ്റ്റാഫുകളും ഡോക്ടര്‍മാരുമടക്കം നിരവധി വിദഗ്ധര്‍ പങ്കെടുത്തു.

വേര്‍തിരിക്കല്‍ ശസ്ത്രക്രിയ വിജയവകരമായി പൂര്‍ത്തിയാക്കിയതിന് ദൈവത്തിന് സ്തുതിയെന്ന് യമന്‍ സയാമിസ് ഇരട്ടകളായ മവദ്ദയുടെയും റഹ്മയുടെയും പിതാവ്. വേര്‍പിരിയല്‍ പ്രക്രിയ വേഗതയില്‍ പൂര്‍ത്തിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. കുടലിലോ ഹൃദയത്തിന്റെ പുറം പാളിയിലോ പറ്റിപ്പിടിക്കാത്തത് ഓപ്പറേഷന്റെ ദൈര്‍ഘ്യം കുറയാന്‍ കാരണമായി. കരളില്‍ മാത്രമായിരുന്നു ശസ്ത്രക്രിയ നടപടി നടന്നത്. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി മറ്റ് നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും പിതാവ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it