കുവൈത്തിലെ 'യാത്ര ടാക്‌സി ആപ്' പുറത്തിറങ്ങി

ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്താല്‍ ടാക്‌സിയുടെയും ഡ്രൈവറുടെയും വിവരങ്ങള്‍ ആപ് വഴി ലഭിക്കും.

കുവൈത്തിലെ യാത്ര ടാക്‌സി ആപ് പുറത്തിറങ്ങി

കുവൈത്ത്: കുവൈത്തിലെ ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനയായ യാത്ര കുവൈത്ത് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്താല്‍ ടാക്‌സിയുടെയും ഡ്രൈവറുടെയും വിവരങ്ങള്‍ ആപ് വഴി ലഭിക്കും.

ബുക്ക് ചെയ്യുന്ന മൊബൈല്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ച് ഡ്രൈവര്‍ ബുക്കിങ് ഉറപ്പുവരുത്തും. സഞ്ചരിച്ച ദൂരവും സമയവും വാടകയും ആപ്പിലൂടെ യാത്രക്കാരനു ലഭിക്കുമെന്നതിനാല്‍ വാടകയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കും വിരാമമാവും. യാത്ര തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതും ലൊക്കേഷന്‍ അടയാളപ്പെടുത്തി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

RELATED STORIES

Share it
Top