Gulf

കൊവിഡ്: യുഎഇയില്‍ റമദാനില്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് അനുമതി

കൊവിഡ്: യുഎഇയില്‍ റമദാനില്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് അനുമതി
X

ദുബയ്: റമദാനില്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന്(രാത്രികാലങ്ങളിലെ നമസ്‌കാരം) യുഎഇയില്‍ നിബന്ധനകളോടെ അനുമതി നല്‍കി. ദേശീയ അടിയന്തിര ദുരന്ത നിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തറാവീഹ് നമസ്‌കാരങ്ങള്‍ 30 മിനിറ്റിനകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ റമദാനില്‍ പള്ളികള്‍ മുഴുവന്‍ അടച്ചിട്ടതോടെ തറാവീഹിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. വീണ്ടും റമദാന്‍ മാസം അടുത്തതോടെ തറാവീഹ് ഉള്‍പ്പെടെയുള്ള നമസ്‌കാരങ്ങള്‍ക്കുള്ള വിലക്ക് നീക്കുമോയെന്ന ആശങ്കയുയര്‍ന്നിരുന്നു.

അതേസമയം, റമദാനിലും പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നു ദുരന്ത നിവാരണ വകുപ്പ് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് പള്ളികളിലെത്തി തറാവീഹില്‍ പങ്കെടുക്കാമെങ്കിലും സ്ത്രീകള്‍ക്കുള്ള നമസ്‌കാര ഹാളുകള്‍ പൂര്‍ണമായി അടച്ചിടും. പൂര്‍ണമായും കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും വ്രതമാസത്തെ അനുഷ്ഠാനങ്ങളില്‍ പങ്കാളികളാവണമെന്നും ദേശീയ അടിയന്തിര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

Tarawih Namaz allowed in UAE during ramadan


Next Story

RELATED STORIES

Share it