Gulf

സൗദിയില്‍ സ്വദേശികള്‍ക്കായി 3000 വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതി

സൗദിയിലൊട്ടാകെ സ്വദേശികളില്‍ ആയിരക്കണക്കിന് പേര്‍ വാടക കെട്ടിടങ്ങളിലായിരുന്നു താമസം. ഇതില്‍ നിന്നും മാറി സ്വന്തമായി പാര്‍പ്പിടമൊരുക്കുന്നുണ്ട് ഭരണകൂടം. നേരത്തെ മൂന്ന് ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ വിവിധ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു.

സൗദിയില്‍ സ്വദേശികള്‍ക്കായി 3000 വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതി
X

സൗദിയില്‍ വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന സ്വദേശികള്‍ക്കായി മുവ്വായിരം വീടുകള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതി. സ്വദേശികള്‍ സ്വന്തം വീട്ടിലേക്ക് മാറുന്നതോടെ വാടകവീടുകളുടെ നിരക്ക് കുറയും.

സൗദിയിലൊട്ടാകെ സ്വദേശികളില്‍ ആയിരക്കണക്കിന് പേര്‍ വാടക കെട്ടിടങ്ങളിലായിരുന്നു താമസം. ഇതില്‍ നിന്നും മാറി സ്വന്തമായി പാര്‍പ്പിടമൊരുക്കുന്നുണ്ട് ഭരണകൂടം. നേരത്തെ മൂന്ന് ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ വിവിധ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച പാര്‍പ്പിട പദ്ധതി. ഇതു പ്രകാരം ബുറൈദ, ഹാഇല്‍, ഉനൈസ എന്നിവിടങ്ങളിലായി മുവ്വായിരത്തിലേറെ വീടുകളുണ്ടാകും.




Next Story

RELATED STORIES

Share it