അല്‍ഖോബാര്‍ അല്‍മന ജനറല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് സോഷ്യല്‍ ഫോറത്തിന്റെ ആദരം

അല്‍ഖോബാര്‍: ആതുര ശുശ്രൂഷാ രംഗത്തെ മികച്ച സേവനത്തെയും, നിരാലംബരായ രോഗികള്‍ക്ക് ചികില്‍സാ ചെലവുകള്‍ സൗജന്യമാക്കിയും കുറച്ചുകൊടുത്തും സഹായിക്കുന്നതും പരിഗണിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ സ്‌റ്റേറ്റ് കമ്മിറ്റി അല്‍മനാ ജനറല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് മൊമന്റോ നല്‍കി ആദരിച്ചു.
പ്രവാസികള്‍ക്ക് സഹായകമാവുന്ന രീതിയില്‍ അല്‍മനാ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും, മറ്റു സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് മാതൃകയാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹിം വടകര പറഞ്ഞു. അല്‍ മനാ മെഡിക്കല്‍ ടവര്‍ ഹെഡ്, സലാഹ് ഫയാദിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അബ്ദുല്‍ റഹീം വടകര മൊമന്റോ കൈമാറി.
സോഷ്യല്‍ ഫോറം വെല്‍ഫയര്‍ ഇന്‍ചാര്‍ജ് ഷാജഹാന്‍ പേരൂര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ മുഹമ്മദ് ജലാല്‍, ന്യൂറോ സര്‍ജന്‍ കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് അല്‍ മല്ലാവനി, റിസപ്ഷന്‍ സൂപ്പര്‍വൈസര്‍ അഹ്മദ് മഗ്ദി, സോഷ്യല്‍ ഫോറം സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി എന്നിവര്‍ സന്നിഹിതരായിരുന്നു.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT