Gulf

സോഷ്യല്‍ ഫോറം തുണയായി: സ്‌പോണ്‍സറുടെ പീഡനത്തിനിരയായ തമിഴ്‌നാട് സ്വദേശി നാടണഞ്ഞു

ട്രിച്ചി സ്വദേശി മുഹമ്മദ് ഹുസൈനാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലില്‍ ജന്മനാട്ടിലെത്തിയത്.

സോഷ്യല്‍ ഫോറം തുണയായി: സ്‌പോണ്‍സറുടെ പീഡനത്തിനിരയായ തമിഴ്‌നാട് സ്വദേശി നാടണഞ്ഞു
X

ഹായില്‍(സൗദി അറേബ്യ): സ്‌പോണ്‍സറുടെ കടുത്ത പീഡനങ്ങള്‍ക്കും ഹുറൂബിനുമിരയായ തമിഴ്‌നാട് സ്വദേശി ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെ നാടണഞ്ഞു. ട്രിച്ചി സ്വദേശി മുഹമ്മദ് ഹുസൈനാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലില്‍ ജന്മനാട്ടിലെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഇദ്ദേഹം ഹായിലിലെ ഒരു മസ്‌റയിലേക്ക് ജീവനക്കാരനായി എത്തിയത്.ആദ്യത്തെ ആറുമാസം ശമ്പളം ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് ലഭിച്ചില്ലെന്നുമാത്രവുമല്ല കഠിനമായ ജോലിയും പീഡനവുമായിരുന്നു.

പലപ്പൊഴും സ്‌പോണ്‍സറുടെ മര്‍ദ്ദനംമൂലം ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ക്ഷതങ്ങളും മുറിവുകളും ഏല്‍ക്കുകയും ചെയ്തു. മര്‍ദ്ദനം അസഹനീയ്യമായതോടെ താമസ സ്ഥലത്തുനിന്നും മാറി നിന്ന ഇദ്ദേഹത്തെ സ്‌പോണ്‍സര്‍ ഹുറൂബാക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം ചില സുഹ്യത്തുക്കള്‍ മുഖേന ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ ഘടകത്തെ ബന്ധപ്പെട്ടു.

വിഷയത്തില്‍ ഇടപെട്ട ബുഹാരി തൊളിക്കോട്, ഷെമിം ശിവപുരം, ഹമീദ് മംഗലാപുരം, ജാബിര്‍ തമിഴ്‌നാടും ഇദ്ദേഹത്തിന് താമസമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തി പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് അധികൃതര്‍ സ്‌പോണ്‍സറെ വിളിച്ചുവരുത്തി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പിടിച്ചുവച്ച മുഴുവന്‍ ശമ്പളവും ടിക്കറ്റ് തുകയും നല്‍കാന്‍ സ്‌പോണ്‍സര്‍ സമ്മതിക്കുകയും ഹുറൂബ് ഒഴിവാക്കി നല്‍കുകയും ചെയ്തു.കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഫ്‌ലൈറ്റില്‍ മുഹമ്മദ് ഹുസൈന്‍ നാട്ടിലേക്ക് മടങ്ങി.

Next Story

RELATED STORIES

Share it