Gulf

എസ് കെ റഫീഖിന് കണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

നാദാപുരം കുമ്മങ്കോട് സ്വദേശിയായ റഫീഖ് കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

എസ് കെ റഫീഖിന് കണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
X

ദുബയ്: കഴിഞ്ഞ ദിവസം ഖിസൈസിലെ താമസ സ്ഥലത്ത് ഉറക്കത്തിനിടെ മരിച്ച എസ് കെ റഫീഖിന് ബന്ധുക്കളും സ്‌നേഹിതരും സാമൂഹിക സംഘടനാ പ്രവര്‍ത്തകരും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. പരേതനായ സ്‌കൂര്‍കുനി മമ്മൂക്കയുടെയും ഉമര്‍കുനി മാമിയുടെയും മകനാണ് റഫീഖ്. നിസാര്‍, റിയാസ്, റമീസ്, റഊഫ്, റസിയ, ഷക്കീല സഹോദരങ്ങളാണ്. നാദാപുരം കുമ്മങ്കോട് സ്വദേശിയായ റഫീഖ് കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സദാസമയം പുഞ്ചിരിച്ച് മാത്രം കാണാറുള്ള റഫീഖ് നിസ്വാര്‍ത്ഥനായ സാമൂഹിക സേവകനായിരുന്നു. എളിമയും തെളിമയുമുള്ള സ്വഭാവ സവിശേഷത ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. നല്ലൊരു കലാകാരനും സംഘാടകനും കൂടിയായിരുന്നു. ദുബൈ കെഎംസിസി സംസ്ഥാന കൗണ്‍സിലര്‍, മണ്ഡലം സര്‍ഗധാര കണ്‍വീനര്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. അടുത്ത മാര്‍ച്ചില്‍ മണ്ഡലം കെഎംസിസി നടത്താനിരുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ സ്വാഗത സംഘം ഭാരവാഹിയുമായിരുന്നു.

മരണ വാര്‍ത്തയറിഞ്ഞ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം കെ രാഘവന്‍ എംപി, അഡ്വ. എന്‍ ഷംസുദ്ദീന്‍, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, പി കെ ഫിറോസ്, ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയ നിരവധി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലും എംബാമിംഗ് കേന്ദ്രത്തിലും പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലും എത്തി. റഫീഖിന്റെ വിയോഗത്തിലൂടെ സംഘടനാ പ്രവര്‍ത്തനത്തിലെ ചുറുചുറുക്കുള്ള തേരാളിയെയും മാതൃകാ യോഗ്യനായ പൊതുപ്രവര്‍ത്തകനെയുമാണ് നഷ്ടമായതെന്ന് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ കെ ഇബ്രാഹിം, എന്‍ കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു. കെഎംസിസിക്ക് വലിയ നഷ്ടമാണ് എസ്‌കെ റഫീഖിന്റെ നിര്യാണമെന്ന് ദുബയ്‌കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ ഏറാമല, ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് എന്നിവര്‍ പറഞ്ഞു. നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പറമ്പത്ത്, ജന. സെക്രട്ടറി വി വി സൈനുദ്ദീന്‍, ഖജാഞ്ചി അബ്ദുല്ല എടച്ചേരി എന്നിവരും അനുശോചനമറിയിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി, കെഎംസിസി ജില്ലാമണ്ഡലം നേതാക്കളായ മുഹമ്മദ് തെക്കയില്‍, അബ്ദുല്ല വലിയാണ്ടി, സി എച്ച് ജാഫര്‍ തങ്ങള്‍, നാമത്ത് മഹ്മൂദ് ഹാജി, കടോളി അഹ്മദ്, ബഷീര്‍ എം പി, നൗഷാദ് വാണിമേല്‍, യൂസുഫ് കല്ലില്‍, സുഫൈദ് ഇരിങ്ങണ്ണൂര്‍, നിസാര്‍ ഇല്ലത്ത്, ശരീഫ് വാണിമേല്‍, കെ.പി റഫീഖ്, ബഷീര്‍ തട്ടാരത്ത് തുടങ്ങിയവരും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും മൃതദേഹം സന്ദര്‍ശിച്ചു.




Next Story

RELATED STORIES

Share it