Gulf

സിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി

സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗില്‍ സില്‍വര്‍ ജൂബിലി വര്‍ഷത്തെ 19ാമത് കപ്പില്‍ എ ഡിവിഷനില്‍ സബീന്‍ എഫ് സിയും ബി ഡിവിഷനില്‍ സ്വാന്‍ എഫ്‌സിയും, സി ഡിവിഷനില്‍ കോംപ്യൂടെക് ഐടി സോക്കറും ഡി ഡിവിഷനില്‍ സ്‌പോര്‍ട്ടിങ് യുണൈറ്റഡും ജേതാക്കളായി കപ്പില്‍ മുത്തമിട്ടു.

സിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി
X

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (സിഫ്) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അവേശകരമായ പരിസമാപ്തി. സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗില്‍ സില്‍വര്‍ ജൂബിലി വര്‍ഷത്തെ 19ാമത് കപ്പില്‍ എ ഡിവിഷനില്‍ സബീന്‍ എഫ് സിയും ബി ഡിവിഷനില്‍ സ്വാന്‍ എഫ്‌സിയും, സി ഡിവിഷനില്‍ കോംപ്യൂടെക് ഐടി സോക്കറും ഡി ഡിവിഷനില്‍ സ്‌പോര്‍ട്ടിങ് യുണൈറ്റഡും ജേതാക്കളായി കപ്പില്‍ മുത്തമിട്ടു.


ജിദ്ദയില്‍ നാലുമാസം നീണ്ടുനിന്ന ഫുട്‌ബോള്‍ കാര്‍ണിവെല്ലിനാണ് തിരശീല വീണത്. ഫൈനല്‍ മല്‍സരങ്ങള്‍ വീക്ഷിക്കാന്‍ ജിദ്ദയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ആയിരങ്ങള്‍ മിനിസ്ട്രി ഓഫ് എഡ്യുക്കേഷന്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ദേശീയ, അന്തര്‍ദേശീയ, യൂനിവേഴ്‌സിറ്റി താരങ്ങള്‍ അണിനിരന്ന മല്‍സരങ്ങള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഹരവും ആവേശവും പകര്‍ന്നു.

ഫൈനല്‍ മല്‍സരത്തിന്റെ അതിഥികളായി സാമൂഹിക, സാംസ്‌കാരിക, വ്യവസായ, ബിസിനസ് രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. 32 ക്ലബ്ബുകള്‍ നാലുഡിവിഷനുകളിലായി മാറ്റുരച്ച ടൂര്‍ണമെന്റില്‍ റണ്ണേഴ്‌സായി എ ഡിവിഷനില്‍ ഹോം കെയര്‍ മക്കയും ബി ഡിവിഷനില്‍ യാസ് ക്ലബ് ഷീര ജെഎസ്സി ഫാല്‍ക്കണ്‍ എഫ്‌സി തൂവലും, സി ഡിവിഷനില്‍ റിഹാബ് യാമ്പു എഫ്‌സിയും ഡി ഡിവിഷനില്‍ ജെഎസ്‌സി സോക്കര്‍ അക്കാദമിയും ട്രോഫികള്‍ നേടി. ഫൈനലിനോടനുബന്ധിച്ച് പ്രമുഖ ഗായകര്‍ പങ്കെടുക്കുത്ത കലാവിരുന്ന് കാണികളുടെ മനം കവര്‍ന്നു. കാണികള്‍ക്കായുള്ള നറുക്കെടുപ്പില്‍ കാറും സ്‌കൂട്ടറും സമ്മാനമായി നല്‍കി.

Next Story

RELATED STORIES

Share it