Gulf

പ്രവാസി ബാര്‍ബേഴ്‌സ് കൂട്ടായ്മയുടെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും മ്യൂസിക്കല്‍ നൈറ്റും

ബാര്‍ബേഴ്‌സ് കൂട്ടായ്മയ്ക്ക് സ്വന്തമായി ഒരു ഫുട്‌ബോള്‍ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജിദ്ദയിലെ പ്രമുഖ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി മ്യൂസിക്കല്‍ നൈറ്റ് ഒരുക്കുന്നത്.

പ്രവാസി ബാര്‍ബേഴ്‌സ് കൂട്ടായ്മയുടെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും മ്യൂസിക്കല്‍ നൈറ്റും
X

ജിദ്ദ: പ്രവാസി ബാര്‍ബേഴ്‌സ് കൂട്ടായ്മ രണ്ടാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും മ്യൂസിക്കല്‍ നൈറ്റും സംഘടിപ്പിക്കുന്നു. ബാര്‍ബേഴ്‌സ് കൂട്ടായ്മയ്ക്ക് സ്വന്തമായി ഒരു ഫുട്‌ബോള്‍ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജിദ്ദയിലെ പ്രമുഖ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി മ്യൂസിക്കല്‍ നൈറ്റ് ഒരുക്കുന്നത്. ഈ വരുന്ന 2 ന് തിങ്കളാഴ്ച വൈകീട്ട് 4 മണി മുതല്‍ ജിദ്ദയിലെ വാദി മുറയ്യയിലെ ദുറ വില്ലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വൈകീട്ട് നാലുമണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ച് അഞ്ചുമണിയോടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കും. രാത്രി 12ന് മണിക്ക് ഗാനമേള ആരംഭിക്കും

പ്രസിഡന്റ് ഹാരിസ് പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുനൈസ് ബാബു നിലമ്പൂര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ പുളിക്കല്‍, ജോയിന്റ് സെക്രട്ടറി സുബൈര്‍ വള്ളുവമ്പുറം, ഷമീര്‍ ഹെയര്‍ക്ലബ്, ട്രഷറര്‍ റിയാസ് ചാലിയം, കോ ട്രഷറര്‍ സാദത്ത് കരുവാരകുണ്ട്, ഉപദേശക സമിതി അംഗങ്ങളായ മുസ്തഫ കോട്ടയില്‍, ബഷീര്‍ വേങ്ങര, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലുക്മാന്‍ പന്നിപ്പാറ, ഫൈസല്‍ പാണക്കാട്, അഷ്‌റഫ് ഹെയര്‍ക്ലബ്, ദിലീപ്ഹംസ, അഷ്‌റഫ് ഗുവൈസ, ഹാരിസ് കാരാപറമ്പ്, ശുക്കൂര്‍ തൃപ്പനച്ചി പങ്കെടുത്തു. മുസ്തഫ കോട്ടയില്‍, സുബൈര്‍ വള്ളുവമ്പ്രം സംസാരിച്ചു.

Next Story

RELATED STORIES

Share it